സമൂഹ്യശൃംഖലകള്‍:

RSS:

വത്തിക്കാന്‍ റേഡിയോ

ലോകവുമായി സംവദിക്കുന്ന പാപ്പായുടെ ശബ്ദം

ഭാഷ:

പാപ്പാ ഫ്രാന്‍സിസ് \ പരിപാടികള്‍

പാപ്പാ ഫ്രാന്‍സിസിനെ കാണാന്‍ സമോവന്‍ പ്രധാനമന്ത്രി

തെക്കന്‍ ശാന്തസമുദ്ര ദ്വീപുരാജ്യമായ സമോവയുടെ പ്രധാനമന്ത്രി പാപ്പാ ഫ്രാന്‍സിസുമായി കൂടിക്കാഴ്ച നടത്തി. - ANSA

03/12/2015 19:50

ശാന്തസമുദ്ര രാജ്യമായ സമോവയുടെ പ്രധാനമന്ത്രി പാപ്പാ ഫ്രാന്‍സിസുമായി കൂടിക്കാഴ്ച നടത്തി. ഡിസംബര്‍ 3-ാം തിയതി വ്യാഴാഴ്ച രാവിലെയാണ് സമോവന്‍ പ്രധാനമന്ത്രി, തുയിലേപാ മലിയേല്‍ഗൊവായ് വത്തിക്കാനില്‍ വന്ന് പാപ്പാ ഫ്രാന്‍സിസുമായി കൂടിക്കാഴ്ച നടത്തിയത്.

സമോവന്‍ ജനതയുടെ സാമൂഹ്യ സാമ്പത്തിക ചുറ്റാപാടുകളെക്കുറിച്ചും മലിയേല്‍ഗൊവായ് വിവരിച്ചു. അവിടത്തെ സഭയും സഭാസ്ഥാപനങ്ങളും രാഷ്ട്രത്തിനു നല്കുന്ന സേവനങ്ങളെക്കുറിച്ചും, വിശിഷ്യാ വിദ്യാഭ്യാസ മേഖലയില്‍ അവിടത്തെ ജനങ്ങള്‍ക്കു സഭ നല്ക്കുന്ന സഹായങ്ങളെക്കുറിച്ചും കൂടിക്കാഴ്ചയില്‍ പ്രസിഡന്‍റ് മലിയേല്‍ഗൊവായ് നന്ദിയോടെ പാപ്പായോട് പങ്കുവച്ചു.

പാപ്പാ ഫ്രാന്‍സിസുമായുള്ള കൂടിക്കാഴ്ചയെ തുടര്‍ന്ന് വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി, കര്‍ദ്ദിനാള്‍ പിയെത്രോ പരോളിനുമായും പ്രസി‍ഡന്‍റ് മലിയേല്‍ഗൊവായ് ചര്‍ച്ചകള്‍ നടത്തിയതായി വത്തിക്കാന്‍റെ പ്രസ്താവന വെളിപ്പെടുത്തി.


(William Nellikkal)

03/12/2015 19:50