2015-11-30 14:43:00

ഏര്‍ബിലില്‍ വിശുദ്ധ വാതിലിന്‍റെ പ്രതീകമായി കൂടാരം.


       ഇറാക്ക് കുര്‍ദ്ദിസ്ഥാന്‍റെ തലസ്ഥാനമായ ഏര്‍ബിലിലില്‍ ഒരു കൂടാരം കരുണയുടെ ജൂബിലി വത്സരത്തില്‍ പ്രതീകാത്മക വിശുദ്ധ വാതിലായി ഉപയോഗിക്കപ്പെടും

     ഇസ്ലാം തീവ്രവാദികളുടെ ആക്രമണം മൂലം മൊസ്സൂളില്‍ നിന്ന് പലായനം ചെയ്തിട്ടുള്ള കത്തോലിക്കരിരില്‍ ബഹുഭൂരിപക്ഷവും ഏര്‍ബിലിലാകയാലാണ് അവിടെ അവര്‍ക്കായി ഒരു തുറന്ന കൂടാരം പ്രതീകാത്മക വിശുദ്ധ വാതിലാക്കുന്നത്.

     പലായനം ചെയ്തവര്‍ക്ക് ഏക ആശ്രയമായത് കൂ‌ടാരമായിരുന്നുവെന്നും അതു കൊണ്ടാണ് കാരുണ്യത്തിന്‍റെ വിശുദ്ധ വാതിലിന്‍റെ പ്രതീകമായി കൂടാരം തിരഞ്ഞെടുത്തതെന്നും ഏര്‍ബിലിലെ കല്‍ദായകത്തോലിക്കാ ആര്‍ച്ചുബിഷപ്പ് ബഷാര്‍ മാത്തി വ്വാര്‍ദ പറഞ്ഞു. അദ്ദേഹം ഡിസമ്പര്‍ 13 ന് ഏര്‍ബിലില്‍ വിശുദ്ധ ഔസേപ്പിതാവിന്‍റെ  നാമത്തിലുള്ള കത്തീദ്രലിന്‍റെ വിശുദ്ധ വാതില്‍ തുറക്കും.

    ഇറാക്കിന്‍റെ തലസ്ഥാനമായ ബാഗ്ദാദില്‍ വ്യാകുലമാതാവിന്‍റെ നാമത്തി ലുള്ള കത്തിദ്രലിന്‍റെ വിശുദ്ധ വാതില്‍ ഡിസമ്പര്‍ 19-ന് അന്നാട്ടിലെ കല്‍ദായ കത്തോലിക്കാ പാത്രിയാര്‍ക്കീസ് ലൂയിസ് സാക്കൊ തുറക്കും.

      








All the contents on this site are copyrighted ©.