2015-11-30 14:54:00

പാപ്പായുടെ സോദരസ്നേഹോന്മുഖ ട്വിറ്റര്‍ സന്ദേശം


    ക്രൈസ്തവരും മുസ്ലീങ്ങളും സഹോദരങ്ങള്‍ക്കടുത്തവിധം പെരുമാറണമെന്ന് മാര്‍ പ്പാപ്പാ ഓര്‍മ്മിപ്പിക്കുന്നു.

മദ്ധ്യാഫ്രിക്കാസന്ദര്‍ശനവേളയില്‍ തിങ്കളാഴ്ച ( 30/11/15) കുറിച്ച ട്വിറ്റര്‍ സന്ദേശ ത്തിലൂടെയാണ് ഫ്രാന്‍സിസ് പാപ്പാ ഈ സാഹോദര്യത്തെക്കുറിച്ച് പറഞ്ഞിരിക്കുന്നത്.

     നമ്മള്‍, കൈസ്തവരും മുസ്ലീങ്ങളും സഹോദരങ്ങളാണ്, അപ്രകാരം വര്‍ത്തിക്കുകയും വേണം എന്നാണ് പാപ്പാ ട്വിറ്ററില്‍ എ​ഴുതിയിരിക്കുന്നത്.

     ഉപരി ഉദാരമതികളും ആനന്ദഭരിതരും  വിശുദ്ധരുമായ പുത്തന്‍ ക്രൈസ്തവദൂ തരാകുന്നതിനുള്ള സമയം സമാഗതിമായിരിക്കുന്നുവെന്ന മറ്റൊരു ട്വിറ്റര്‍ സന്ദേശവും പാപ്പാ അന്നു നല്കി.

   ഈ സന്ദേശം അറബിയുള്‍പ്പടെ 9 ഭാഷകളില്‍ ലഭ്യമാണ്.








All the contents on this site are copyrighted ©.