2015-11-30 11:56:00

ഐക്യം അന്തസ്സ് അദ്ധ്വാനം! ആദര്‍ശത്രയം മൂല്യങ്ങളുടെ സങ്കരമെന്ന് പാപ്പായുടെ വീക്ഷണം


പാപ്പാ മദ്ധ്യാഫ്രിക്കന്‍ റിപ്പബ്ലിക്കില്‍.... നവംബര്‍ 29-ാം തിയതി ഞായറാഴ്ച പ്രസിഡന്‍റ്, ക്യാതറീന്‍ സാമ്പാ പാന്‍സായുമായി കൂടിക്കാഴ്ച നടത്തി. ബാംഗ്വിയിലെ മന്ദിരത്തില്‍ രാഷ്ട്രപ്രമുഖരെയും നയതന്ത്രപ്രതിനിധികളെയും പാപ്പാ അഭിസംബോധനചെയ്തു.

 

പ്രതിസന്ധികളെ വെല്ലവിളിച്ചും അതിജീവിച്ചും മുന്നേറുന്ന മദ്ധ്യാഫ്രിക്കന്‍ റിപ്പബ്ലിക്കിലേയ്ക്ക് എന്‍റെ മുന്‍ഗാമിയായ വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പായുടെ കാല്‍പാടുകളെ പിന്‍തുടര്‍ന്നാണ് ഞാന്‍ വന്നത്. സമാധാനത്തിന്‍റെ തീര്‍ത്ഥാടകനും, പ്രത്യാശയുടെ പ്രേഷിതനുമായിട്ടാണ് ഞാന്‍ ഇവിടെ നില്ക്കുന്നത്. ഇന്നാടിനെ നയിക്കുന്ന ഇടക്കാല പ്രസിഡന്‍റ്, ക്യാതറീന്‍ സാമ്പാ-പാന്‍സാ വിവിധ ലോകരാഷ്ട്രങ്ങളോടും, അന്തര്‍ദേശീയ അധികാരികളോടും ചേര്‍ന്ന് സമാധനനിര്‍മ്മിതിക്കും സുസ്ഥിതിക്കുമായി നടത്തുന്ന എല്ലാ പരിശ്രമങ്ങളെയും ഞാന്‍ അഭിനന്ദിക്കുന്നു. സംവാദത്തിന്‍റെയും സഹകരണത്തിന്‍റെയും പാതയില്‍ ഈ രാജ്യത്തിന്‍റെ വളര്‍ച്ചയില്‍ നന്മയ്ക്കായുള്ള നവമായ അദ്ധ്യായം തുറക്കാന്‍ ഈ രാജ്യത്തിനു സാധിക്കട്ടെയെന്നാണ് എന്‍റെ അതിയായ ആഗ്രഹവും പ്രാര്‍ത്ഥനയും...!

 

നിങ്ങളുടെ രാഷ്ട്രനിര്‍മ്മിതിയുടെ വീക്ഷണത്തിനും പരിശ്രമത്തിനും ദിശാമാപിനിയായി നിലക്കുന്ന – ഐക്യവും അന്തസ്സും അദ്ധ്വാനവുംUnity Dignity and Work എന്ന ആദര്‍ശത്രയം പ്രചോദനാത്മകമാണ്. മദ്ധ്യാഫ്രിക്കന്‍ റിപ്പബ്ലിക്കിന്‍റെയും, ഇവിടത്തെ ജനതങ്ങളുടെയും സ്പനങ്ങള്‍, ഈ ആദര്‍ശത്തില്‍ ഉള്‍ച്ചേര്‍ന്നിരിക്കുന്നു. സുസ്ഥിതിയിലേയ്ക്ക് ഇന്നാടിനെ നയിക്കാന്‍ രാഷ്ട്രനേതൃത്വത്തിനുളള മാര്‍ഗ്ഗദീപങ്ങളാണവ – ഐക്യവും അന്തസ്സും, അദ്ധ്വാനവും!

ഏറെ അര്‍ത്ഥപൂര്‍ണ്ണവും, ആദര്‍ശദ്യോതകവുമായ വാക്കുകള്‍!!  അവയോരോന്നും വളര്‍ച്ചുയുടെയും പുരോഗതിയുടെയും പാതയില്‍ നിരന്തരമായി നേടിയെടുക്കേണ്ടതും, തുടരേണ്ടതും മെനഞ്ഞെടുക്കേണ്ടതുമാണെന്ന് ഓര്‍പ്പിക്കുന്നു.

 

 

എനിക്ക് വിചിന്ത്യമായി തോന്നിയൊരു കാര്യമാണ്, ഇവിടെ മദ്ധ്യാഫ്രിക്കന്‍ റിപ്പബ്ലിക്ക് ഒരു..zo kwe zo രാജ്യമാണെന്നു പറയുന്നത്. അതായത് ഇവിടെയുള്ളവര്‍ എല്ലാവരും ആരൊക്കെയോ... ആണെന്ന്! ഇതു നല്ലകാര്യമാണ്. ഓരോരുത്തര്‍ക്കും അവരവരുടേതായ അന്തസ്സുണ്ട്. അത് മാനിക്കപ്പെടേണ്ടതുമാണ്. മാന്യമായ ജീവനോപാധികള്‍ ഉള്ളവര്‍ പിന്നെയും അവരുടെ അവകാശങ്ങളെ ഓര്‍ത്തു വ്യഗ്രതപ്പെടുന്നതിനു പകരം, അന്തസ്സുള്ളൊരു ജീവിതാവസ്ഥയ്ക്കായി കഷ്ടപ്പെടുന്നവരെ, വിശിഷ്യ സാംസ്ക്കാരികവും സാമൂഹ്യവും അടിസ്ഥാനപരവുമായ ആവശ്യങ്ങള്‍ക്കായി ക്ലേശിക്കുന്നവരെ തുണയ്ക്കേണ്ടതാണ്. അതിനാല്‍ എല്ലാവരുടെയും അടിസ്ഥാന മനുഷ്യാന്തസ്സു കേന്ദ്രീകരിച്ചുകൊണ്ടുള്ള വികസനമാണ് ലക്ഷൃംവയ്ക്കുന്നതെങ്കില്‍ വിദ്യാഭ്യാസം, ആരോഗ്യപരിപാലനം, പോഷണമുള്ള ഭക്ഷണം, പാര്‍പ്പിടം എന്നീ മേഖലകള്‍ പ്രത്യേകം പരിഗണിക്കപ്പെടേണ്ടതായണ്. ചുരുക്കത്തില്‍ മനുഷ്യാന്തസ്സെന്നു പറയുന്നത് കൂടെയുള്ളവരുടെ അന്തസ്സിനായും പരിശ്രമിക്കുന്നതാണ്.

 

“മക്കള്‍ മാതാപിതാക്കള്‍ക്കുവേണ്ടിയല്ല സമ്പാദിക്കേണ്ടത്, മറിച്ച് മാതാപിതാക്കള്‍ മക്കുള്‍ക്കുവേണ്ടിയാണ്” (2കൊന്തി. 12, 14). മക്കളോടുള്ള സ്നേഹം വെളിപ്പെടുത്തുന്നതാണ് മാതാപിതാക്കളുടെ അദ്ധ്വാനം. ഇവിടെ മദ്ധ്യാഫ്രിക്കയുടെ അത്ഭുതാവഹമായ ഉപായസാധ്യതകള്‍ ബുദ്ധിപൂര്‍വ്വം അദ്ധ്വാനിച്ച് ഉപയോഗിക്കാനായാല്‍ ഇവിടെ വികസനം യാഥാര്‍ത്ഥ്യമാകും. ഇവിടത്തെ അത്യപൂര്‍വ്വമായ ജൈവവൈവിധ്യങ്ങള്‍ കണക്കിലെടുത്ത് ശാസ്ത്രജ്ഞന്മാര്‍ പറയുന്നത്, മാനവരാശിയുടെ രണ്ടു ശ്വാസേന്ദ്രീയങ്ങളില്‍ ഒന്ന് മദ്ധ്യാഫ്രിക്കന്‍ റിപ്പബ്ലിക്കാണെന്നാണ്. ഈ സാഹചര്യത്തില്‍, എന്‍റെ ചാക്രികലേഖനം, അങ്ങേയ്ക്കു സ്തുതി! Laudato Si’-യില്‍ സൂചിപ്പിച്ചിട്ടുള്ള വസ്തുത നിങ്ങളുടെ ശ്രദ്ധയില്‍പ്പെടുത്തുകയാണ്. ഏതുതരത്തിലുള്ള വികസനപദ്ധതികള്‍ നടപ്പിലാക്കുമ്പോഴും കൈമാറുമ്പോഴും ഇവിടത്തെ ഓരോ പൗരനും, പ്രാദേശിക കമ്പനികളും ബഹുരാഷ്ട്ര കമ്പനികളും എപ്പോഴും ശ്രദ്ധിക്കേണ്ടത് അവ നമ്മുടെ പൊതുഭവനമായ ഭൂമിയെ നിഷേധാത്മകമായി ബാധിക്കുന്നുണ്ടോ എന്നാണ്.

സമ്പന്നമായൊരു രാഷ്ട്രം കെട്ടിപ്പടുക്കുക സംഘടിതമായ പരിശ്രമമാണ്, അദ്ധ്വാനമാണ്. പൂര്‍വ്വികരുടെ വിജ്ഞനമാണല്ലോ... ഉറുമ്പുകള്‍ ചെറുതാണ്. എന്നാല്‍ അവ നിരവധിയാകയാല്‍ കൂട്ടമായി അദ്ധ്വാനിച്ച് ഭീമാകാരമായ ഉറമ്പിന്‍പുറ്റ് പണിയാറില്ലേ... ഒത്തുപിടിച്ചാല്‍ മലയും പോരും...!!!

 








All the contents on this site are copyrighted ©.