2015-11-30 14:29:00

കരു​ണയുടെ അസാധാരണ ജൂബിലി ഉദ്ഘാടനം


   കരുണയുടെ അസാധാരണ ജൂബിലിയുദ്ഘാടന പരിപാടി പാപ്പാ നയിക്കുന്ന തിരുക്കര്‍മ്മങ്ങള്‍ക്കായുള്ള കാര്യാലയം പരസ്യപ്പെടുത്തി.

     അമലോത്ഭവനാഥയുടെ തിരുന്നാള്‍ ദിനമായ ഡിസമ്പര്‍ 8-ന് പ്രാദേശികസമയം  രാവിലെ 09.30-ന്, ഇന്ത്യയിലെ സമയം ഉച്ചയ്ക്ക് രണ്ടു മണിക്ക്,  ഫ്രാന്‍സിസ് പാപ്പാ വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയുടെ അങ്കണത്തില്‍ സാഘോഷമായ ദിവ്യബലി അര്‍പ്പിക്കുകയും വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയുടെ വിശുദ്ധ വാതില്‍ തുറക്കു കയും ചെയ്യും.

  ഇതോടെ കരുണയുടെ വിശുദ്ധ വത്സരത്തിന് തുടക്കമാകും.








All the contents on this site are copyrighted ©.