2015-11-26 18:59:00

മതങ്ങളോടുള്ള മതിപ്പിന്‍റെ പ്രതീകമാണ് ആഫ്രിക്കയാത്രയെന്ന് പാപ്പാ ഫ്രാന്‍സിസ്


ഇതരമതങ്ങളോടുള്ള മതിപ്പിന്‍റെ പ്രതീകമാണ് തന്‍റെ ആഫ്രിക്ക യാത്രയെന്ന് പാപ്പാ ഫ്രാന്‍സിസ് ട്വിറ്റര്‍ സന്ദേശത്തില്‍ കണ്ണിചേര്‍ത്തു. പരസ്പരം മതിപ്പുണ്ടെങ്കില്‍ മാത്രമേ മതങ്ങള്‍ തമ്മില്‍ സൗഹൃബന്ധങ്ങള്‍ സ്ഥാപിക്കാനാവൂയെന്നും മറ്റുമതങ്ങളോടുള്ള ആദരവിന്‍റെ അടയാളമായിട്ടാണ് തന്‍റെ സന്ദര്‍ശനമെന്നും, ഇത് പരസ്പര സൗഹൃദം ഊട്ടിയുറപ്പിക്കുമെന്നും നവംബര്‍ 26-ാം തിയതി വ്യാഴാഴ്ച കണ്ണിചേര്‍ത്ത ട്വിറ്ററില്‍ പാപ്പാ പ്രസ്താവിച്ചു.

May my visit to Africa be a sign of the Church’s esteem for all religions, and strengthen our bonds of friendship.  

കെനിയയുടെ ദേശീയ ഭാഷയായ സ്വാഹിലിയിലും പാപ്പാ ഫ്രാന്‍സിസ് ട്വിറ്റര്‍ സന്ദേശമയച്ചു. Mungu ibariki Kenya! കെനിയയുടെ ദേശീയഭാഷയും മറ്റു ആഫ്രിക്കന്‍ രാജ്യങ്ങളില്‍ ധാരാളമായി ഉപയോഗിക്കുന്നതുമായ ഭാഷയാണ് സ്വാഹിലി. മൂങ്കൂ ഇബാറിക്കീ, കെനിയാ! കെനിയയായെ ദൈവം അനുഗ്രഹിക്കട്ടെ! എന്ന സന്ദേശമാണ് ഏഴുമണിക്കൂര്‍ നീണ്ട കെനിയ അപ്പസ്തോലിക യാത്രയ്ക്കിടെ നവംബര്‍ 25-ാം തിയതി ബുധനാഴ്ച രാവിലെ വിമാനത്തില്‍നിന്നും പാപ്പാ പങ്കുവച്ചത്.  

@pontifex ഹാന്‍ഡിലില്‍ അനുദിന ജീവിതത്തിനുതകുന്ന സാരോപദേശങ്ങള്‍ പങ്കുവയ്ക്കുന്ന ജനപ്രീതിയാര്‍ജ്ജിച്ച ലോകത്തെ ട്വിറ്റര്‍ സംവാദകരില്‍ ഒരാളാണ് പാപ്പാ ഫ്രാന്‍സിസ്.








All the contents on this site are copyrighted ©.