2015-11-21 11:19:00

ഭിന്ന മതവര്‍ഗ്ഗങ്ങള്‍ക്കു മദ്ധ്യേ സഹിഷ്ണുത സംരക്ഷിക്കപ്പെണം


         ഭിന്ന മതവര്‍ഗ്ഗങ്ങള്‍ക്കു മദ്ധ്യേ സഹിഷ്ണുത സംരക്ഷിക്കപ്പെടുകയും ഉറപ്പാക്കപ്പെടുകയും ചെയ്യണമെന്ന് ഇറാക്ക് കുര്‍ദ്ദിസ്ഥാന്‍റെ തലസ്ഥാനമായ ഏര്‍ബലില്‍ നടന്ന ഒരു സമ്മേളനം.

     വ്യാഴാഴ്ച പ്രാദേശിക അന്താരാഷ്ട്ര സംഘടനകളുടെ ആഭിമുഖ്യത്തില്‍ ആചരിക്കപ്പെട്ട സഹിഷ്ണുതാദിനത്തിന്‍റെ ഭാഗമായി സംഘടിപ്പിക്കപ്പെട്ട സമ്മേളനമാണ് ഈ ആവശ്യകത ചൂണ്ടിക്കാട്ടിയത്.

     ഏര്‍ബിലിലെ കല്‍ദായകത്തോലിക്കാ ആര്‍ച്ചുബിഷപ്പ് ബഷാര്‍ വ്വാര്‍ദ, സ്വയംഭ രണ പ്രദേശമായ കുര്‍ദ്ദിസ്ഥാന്‍റെ പ്രധാനമന്ത്രി നെച്ചിര്‍വാന്‍ ബര്‍സ്സാനി, പാര്‍ലിമെന്‍റംഗങ്ങള്‍, പ്രാദേശിക ക്രൈസ്തവ ഇസ്ലാം നേതാക്കള്‍ തുടങ്ങിയവര്‍ ഇതില്‍ പങ്കെടുത്തിരുന്നു.








All the contents on this site are copyrighted ©.