2015-11-12 20:26:00

ക്ലേശിക്കുന്ന കുടുംബങ്ങളെ തുണയ്ക്കണം പാപ്പാ ഫ്രാന്‍സിസിന്‍റെ ട്വിറ്റര്‍


ക്ലേശിക്കുന്ന കുടുംബങ്ങളെ തുണയ്ക്കണമെന്ന് പാപ്പാ ഫ്രാന്‍സിസിന്‍റെ ട്വിറ്റര്‍ സന്ദേശം ഉദ്ബോധിപ്പിച്ചു.

നല്ലിടയനായ ക്രിസ്തുവിനെ അനുകരിച്ച്  ക്ലേശിക്കുന്ന കുടുംബങ്ങളെ ക്രൈസ്തവര്‍ സഹായിക്കണമെന്ന്, നവംബര്‍ 12-ാം തിയതി വ്യാഴാഴ്ച ട്വിറ്റര്‍ സംവാദകരുമായി പാപ്പാ ചിന്ത പങ്കുവച്ചു.

@pontifex എന്ന ഹാന്‍‍ഡിലില്‍ അനുദിനജീവിതത്തിന് ഉതകുന്ന സാരോപദേശങ്ങള്‍ പങ്കുവയ്ക്കുന്ന പാപ്പാ ഫ്രാന്‍സിസ് ലോകത്ത് ഏറ്റവും അധികം ട്വിറ്റര്‍ സംവാദകരുള്ള മഹത്തുക്കളില്‍ ഒരാളാണ്.

As Christians, we are called to imitate the Good Shepherd and to help families experiencing difficulties.

Omnes nos christiani vocati sumus ad Bonum Pastorem imitandum et dolorosas familias curandas.








All the contents on this site are copyrighted ©.