2015-10-07 18:48:00

സിനഡിലെ കേരള സഭാസാന്നിദ്ധ്യം


സിനഡില്‍ പങ്കെടുക്കാന്‍ കേരളത്തിലെ മൂന്നു റീത്തുകളില്‍നിന്നുമായി കര്‍ദ്ദിനാളന്മാരും മെത്രാന്മാരും ഒരു അല്‍മായ പ്രതിനിധിയും.

1.സീറോ-മലബാര്‍ സഭയുടെ പരമാദ്ധ്യക്ഷനും, എറണാകുളം-അങ്കമാലി അതിരൂപതയുടെ മെത്രാപ്പോലീത്തയുമായ കര്‍ദ്ദിനാള്‍ ജോര്‍ജ്ജ് മാര്‍ ആലഞ്ചേരി,

2. സീറോ-മലങ്കര സഭയുടെ അദ്ധ്യക്ഷനും, തിരുവനന്തപുരം മലങ്കര അതിരൂപതാ മെത്രാപ്പോലീത്തയുമായ കര്‍ദ്ദിനാള്‍ ബസീലിയോസ് മാര്‍ ക്ലീമിസ് ബാവാ,

3. തൃശൂര്‍ അതിരൂപതയുടെ മെത്രാപ്പോലീത്താ, ആര്‍ച്ചുബിഷപ്പ് മാര്‍ ആന്‍‍ഡ്രൂസ് താഴത്ത്,

4. പാലാ രൂപതയുടെ മെത്രാന്‍, ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് എന്നീ പൗരസ്ത്യാ സഭാ പിതാക്കളും,

5. കേളത്തിലെ ലത്തീന്‍ റീത്തിന്‍റെ തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധിയായി, പുനലൂര്‍ രൂപതാ മെത്രാന്‍ ബിഷപ്പ് സില്‍വെസ്റ്റിര്‍ പൊന്നുമുത്തനുമാണ് കുടുംബങ്ങളെ സംബന്ധിച്ച മെത്രാന്മാരുടെ 14-ാം സാധാരണ സിന‍ഡു സമ്മേളത്തിലെ വോട്ടവകാമുള്ള കേരളസഭയുടെ പ്രതിനിധികള്‍....

6. സി‍ഡന്‍റെ നിരീക്ഷകരായ ഓ‍ഡിറ്റര്‍മാരുടെ (Auditors) കൂട്ടത്തില്‍ കേരളത്തില്‍നിന്നും, കുടുംബ പ്രേഷിത ശുശ്രൂഷയ്ക്കായുള്ള അല്‍മായ സംഘടനകളുടെ പ്രതിനിധിയായി – ജോക്കബ് അബ്രാഹം മുണ്ടംപ്ലാക്കല്‍ സിനഡില്‍ പങ്കെടുക്കുന്നുണ്ട്. സിനഡിലെ മലയാളിയായ ഏകഅല്‍മായ പ്രതിനിധിയാണ് മുണ്ടംപ്ലാക്കല്‍. 

കുടുംബങ്ങളുടെ വിളിയും ദൗത്യവും സഭയിലും സമകാലീന ലോകത്തും The call and mission of the family in the Church and in the contemporary world,  എന്ന വിഷയവുമായിട്ടാണ് ഒക്ടോബര്‍ 4-മുതല്‍ 25വരെ തിയതികളില്‍ വത്തിക്കാനില്‍ സി‍ഡന് സമ്മേളിച്ചിരിക്കുന്നത്.








All the contents on this site are copyrighted ©.