2015-09-02 16:12:00

സഭയുടെ സാമൂഹിക പ്രബോധനങ്ങള്‍ അവതരിപ്പിക്കുന്ന വീഡിയോ പരമ്പര


ദൈവത്തിന്‍റ സൃഷ്ടിയുടെ പരിപാലനം എന്ന പേരില്‍,  7-ഭാഗങ്ങളുള്ള വീഡിയോ പരമ്പരയുടെ ഒന്നാം ഭാഗമാണ് സെപ്റ്റംബര്‍ 1-ന് ബിഷപ്പുമാർ പ്രദര്‍ശിപ്പിച്ചത്. കത്തോലിക്കാ സഭയുടെ ശ്രദ്ധേയമായ സാമൂഹിക പ്രബോധനങ്ങളേക്കുറിച്ച്  കത്തോലിക്കരായ വിശിഷ്‌ട വ്യക്തികളുടെ ചിന്തകളാണ്  ആമുഖമായ 1-ാം ഭാഗത്തില്‍ ഉള്‍പ്പെടുത്തിയിരുന്നത്.

ഒരു പൂന്തോട്ടമായാണ് ഭൂമിയെ നമുക്ക് ലഭിച്ചതെന്നും മരുഭൂമിയായിട്ട് നാം അതിനെ കൈമാറുന്നത് നീതിയുക്തമല്ലെന്നും നീതിക്കും സമാധാനത്തിനുമുള്ള  പൊന്തിഫിക്കല്‍ കൗണ്‍സിലിന്‍റെ പ്രസിഡന്‍റ് കര്‍ദ്ദിനാള്‍ പീറ്റര്‍ ടര്‍ക്ക്സണ്‍ പ്രസ്താവിച്ചു.

കത്തോലിക്കാ സഭയുടെ സാമൂഹിക പ്രബോധനങ്ങള്‍ ലളിതമായി മനസിലാക്കുവാന്‍ പ്രസ്തുത വീഡിയോ സാധാരണക്കാരെ സഹായിക്കും എന്ന് പ്രത്യാശിക്കുന്നു.








All the contents on this site are copyrighted ©.