2015-08-26 17:40:00

ക്രൈസ്തവര്‍ പണത്തോട് ആസക്തിയുള്ളവരാകരുത്


പണത്തോട് ആസക്തിയുള്ള ക്രൈസ്തവര്‍ തെറ്റായ പാതയിലാണെന്നുള്ള പാപ്പാ ഫ്രാന്‍സിസിന്‍റെ ആഗസ്റ്റ് 25-ലെ ട്വിറ്റര്‍ സന്ദേശത്തിന്‍റെ പശ്ചാത്തലത്തിലാണ് റോമിന്‍റെ സഹായ മെത്രാനായ ഗ്വെറീനൊ ദി തോറാ വത്തിക്കാന്‍ റേഡിയോക്കു നല്കിയ അഭിമുഖത്തില്‍ ഇപ്രകാരം പറഞ്ഞത്.

പാപ്പായുടെ ഈ ഉദ്‌ബോധനം പുതിയതല്ലെന്നും രൂപതകളിലെ വിശ്വാസികളെയും വൈദികഗണത്തെയും വ്യക്തിപരമായി ഓര്‍പ്പിക്കുന്നതാണെന്നും മറ്റുള്ളവർക്ക് നൽകുന്നതാണ് ശരിയായ ദൗത്യമെന്നും ബിഷപ്പ് ഗ്വെറീനൊ പറ‍ഞ്ഞു.

തന്‍റെ ദൃഢവിശ്വാസം ക്രിസ്തുവാണെന്ന പറയുന്ന വിശുദ്ധ പൗലോസ് ശ്ലീഹായെപോലെ,  , ജീവിച്ചാലും മരിച്ചാലും ക്രിസ്തുവാണ് എന്‍റെ ബലം എന്ന് വിശ്വസിക്കണമെന്നും പണം എല്ലാത്തിന്‍റെയും അന്തിമപരിഹാരമല്ലെന്നും അത് സ്വന്തം കാര്യങ്ങള്‍ നടത്തുന്നതിനോടെപ്പം മറ്റുള്ളവരെ സഹായിക്കാന്‍കൂടിയുള്ളതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സഭയുടെ വസ്തുവകകള്‍ കൈകാര്യം ചെയ്യുന്നവര്‍ സമൂഹത്തിന്‍റെ അജപാലനത്തിനായും ഭൗതികമായി മറ്റുള്ളവരെ സഹായിക്കേണ്ട ഉത്തരവാദിത്വമുണ്ടെന്ന അവബോധത്തോടെയും സമ്പത്തുക്കള്‍ ഉപയോഗിക്കണമെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

നിരന്തരമായ പ്രാര്‍ത്ഥനയും ദൈവവചനവും പരസേവന മനോഭാവവും മാത്രമെ പണത്തില്‍ സംരക്ഷണം കണ്ടെത്തുന്നതില്‍നിന്ന് ഓരോ ക്രൈസ്തവനെയും പ്രത്യേകിച്ച് വൈദികരെയും വിമുക്തരാക്കൂവെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു.








All the contents on this site are copyrighted ©.