2015-08-25 16:16:00

സമാധാനവും അനുരഞ്‌ജനവും വളര്‍ത്തുന്ന വിദ്യാഭ്യാസം


സമാധാനവും അനുരഞ്‌ജനവും വളര്‍ത്തുന്ന വിദ്യാഭ്യാസം എന്ന വിഷയത്തെ ആസ്പദമാക്കി അഫ്രിക്കയിലെ കത്തോലിക്കാപ്രവര്‍ത്തനങ്ങള്‍ക്കായുള്ള യുവജനപ്രസ്ഥാനങ്ങള്‍ കിന്‍ഷാസയില്‍ സംഘടിപ്പിച്ച ഒരാഴ്ചത്തെ പാന്‍ ആഫ്രിക്കന്‍ സമ്മേളനം ആഗസ്റ്റ് 25-ന് സമാപിച്ചു. 

120-ലേറെ ആഫ്രിക്കന്‍ കത്തോലിക്കാ യുവജനപ്രതിനിധികളും കുട്ടികളും സമ്മേളനത്തില്‍ പങ്കെടുത്തു.

സ്വന്തം നാടുപേക്ഷിച്ച് നിലവിലില്ലാത്ത ജോലി തേടി യൂറോപ്പിലും അമേരിക്കയിലും പോയി വിഢികളാവരുതെന്ന് കോങ്കോയിലെ മെത്രാന്‍ സമിതിയുടെ പ്രസിഡന്‍റ് ബിഷപ്പ് നിക്കോളസ് ജോമൊ ഷുമ്ബെ ഉത്ഘാടന സമ്മേളനത്തില്‍ സംസാരിക്കവെ  യുവജനങ്ങളോട് അഭ്യര്‍ത്ഥിക്കുകയുണ്ടായി.








All the contents on this site are copyrighted ©.