2015-08-22 15:39:00

യമനില്‍ 14 ദശലക്ഷം ആളുകളുടെ ജീവന്‍ അപകടത്തില്‍


യുദ്ധക്കെടുതികളാല്‍ ക്ലേശിക്കുന്ന കോടിക്കണക്കിന് ജനങ്ങള്‍ക്ക് വിമാനം വഴി അത്യാവശ്യ സഹായം എത്തിക്കാന്‍ കഴിയാത്ത സാഹചര്യം നിലനില്ക്കുന്നു  എന്ന് കുട്ടികളുടെ സംരക്ഷണത്തിനായുള്ള യമനിലെ അന്തര്‍ദേശീയ സംഘടന റിപ്പോര്‍ട്ട് ചെയ്തു.

യമനിലെ പ്രധാന വാണിജ്യ തുറമുഖമായ ഹൊ‍ദൈദയില്‍ വമ്പിച്ച സമരം നടക്കുന്നതാണ് ഇതിനു കാരണമായി അവര്‍ ചൂണ്ടിക്കാണിക്കുന്നത്.

ജനസംഖ്യയുടെ 80% ആളുകള്‍ക്കും മാനുഷിക സഹായം ആവശ്യമായ ഇപ്പോഴത്തെ സാഹചര്യത്തില്‍ ഈ തുറമുഖം വഴിയുള്ള വിമാന സര്‍വീസുകള്‍ തടസ്സപ്പെടുന്നതുവഴി ഗുരുതരമായ പ്രത്യാഘാതങ്ങളാണ് ഉണ്ടാകുകയെന്ന് അവര്‍ മുന്നറിയിപ്പു നല്കി. അത്യാവശ്യ സാധനങ്ങളായ ഭക്ഷണം, മരുന്ന് എന്നിവയും അതുപോലെ ഇന്ധനം ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങള്‍ എത്തിച്ചുകൊടുക്കുന്നതിലാണ് തടസ്സം നേരിട്ടിരിക്കുന്നത്.

ഈ അവസ്ഥ തുടര്‍ന്നാല്‍ ഏതാനും മാസത്തിനകം ലോകത്തിലെ ഏറ്റവും മോശമായ മാനുഷിക പ്രതിസന്ധികൾ നേരിടുന്ന ഒരു രാജ്യമാകും യെമൻ എന്ന് കുട്ടികളുടെ സംരക്ഷണത്തിനായുള്ള അവിടത്തെ സംഘടനയുടെ തലവന്‍ എഡ്വാര്‍ഡ് സന്‍റിയാഗൊ പറഞ്ഞു. മനുഷ്യത്വപരമായ അടിസ്ഥാന സൗകര്യങ്ങള്‍ നല്കുന്നത് തടസ്സപ്പെടുത്തരുതെന്നും സാധാരണ ജനങ്ങളെ സംരക്ഷിക്കണമെന്നും സംഘടന സമരക്കാരോട് അഭ്യര്‍ത്ഥിച്ചു. 








All the contents on this site are copyrighted ©.