2015-08-14 11:49:00

മറിയം കൃപനിറഞ്ഞവള്‍! ജീവിതപ്രതിസന്ധികളില്‍ മനുഷ്യകുലത്തിന്‍റെ അഭയകേന്ദം


പ്രതിസന്ധികളുടെ ഇക്കാലഘട്ടത്തില്‍ പരിശുദ്ധ കന്യകാമറിയം മാനവകുലത്തിന് ആശാകേന്ദ്രമെന്ന് പാപ്പാ ഫ്രാന്‍സിസിന്‍റെ സന്ദേശം.

മറിയം ദൈവകൃപ നിറഞ്ഞവളാണെന്നും ജീവിത പ്രതിസന്ധികളിലും പ്രലോഭനങ്ങളിലും ഇന്നും മനുഷ്യര്‍ക്ക് ഉറപ്പുള്ള അഭയകേന്ദ്രമാണെന്നും ആഗസ്റ്റ് 13-ാം തിയതി വ്യാഴാഴ്ച കണ്ണിചേര്‍ത്ത ട്വിറ്റര്‍ സന്ദേശത്തിലൂടെ പാപ്പാ ഉദ്ബോധിപ്പിച്ചു.

Mary is full of grace.  She is a sure refuge for us in times of trouble and temptation.

Maria, gratia plena, certissimum dat nobis temptatis refugium.

@pontifex എന്ന ഹാന്‍ഡിലില്‍ അനുദിന ജീവിതത്തിന് ഉതകുന്ന സാരോപദേശങ്ങള്‍ പങ്കുവയ്ക്കുന്ന ലോകത്തെ ഏറ്റവും ജനപ്രീതിയാര്‍ജ്ജിച്ച ആത്മീയനേതാക്കളില്‍ ഒരാളാണ് പാപ്പാ ഫ്രാന്‍സിസ്.








All the contents on this site are copyrighted ©.