2015-08-13 19:50:00

മാനവപുരോഗതിയുടെ പാതിയിലെ മാര്‍ഗ്ഗദര്‍ശിയാണ് പാപ്പായുടെ ചാക്രികലേഖനം


സുസ്ഥിതി വികസനത്തിന്‍റെ പാതയില്‍ പാപ്പാ ഫ്രാന്‍സിസിന്‍റെ Laudato Si’ അങ്ങേയ്ക്കു സ്തുതി! എന്ന ചാക്രികലേഖനം മാര്‍ഗ്ഗദര്‍ശിയാണെന്ന് ഐക്യരാഷ്ട്ര സഭയിലെ വത്തിക്കാന്‍റെ പ്രതിനിധി, ആര്‍ച്ചുബിഷപ്പ് ബര്‍ണദീത്തോ ഔസാ പ്രസ്താവിച്ചു.

ആഗസ്റ്റ് 13-ാം തിയതി വ്യാഴാഴ്ച വത്തിക്കാന്‍ റോഡിയോയ്ക്കു നല്കിയ അഭിമുഖത്തിലാണ് ആര്‍ച്ചുബിഷപ്പ് ഔസാ ഇങ്ങനെ അഭിപ്രായപ്പെട്ടത്.

ഐക്യരാഷ്ട്ര സഭ ലക്ഷൃംവയ്ക്കുന്ന 2030-ന്‍റെ സുസ്ഥിതി വികസനപദ്ധതി സംബന്ധിച്ച് ജൂലൈ മാസത്തില്‍ നടന്ന രാഷ്ട്രത്തലവന്മാരുടെ ചര്‍ച്ചകളില്‍ ഏറെ ഉദ്ധരിക്കപ്പെടുകയും മാതൃകയായി ചൂണ്ടിക്കാണിക്കപ്പെടുകയും ചെയ്തത് ചാക്രികലേഖനത്തിലുള്ള പാപ്പായുടെ നവമായ ചിന്തകളായിരുന്നെന്ന് ആര്‍ച്ചുബിഷപ്പ് ഔസ് അഭിമുഖത്തില്‍ സാക്ഷൃപ്പെടുത്തി.

ലോകം ഉന്നവയ്ക്കും വികസനം മാനവരാശിയെ ആകമാനം, അത് ബഹുഭൂരിപക്ഷം വരുന്ന പാവങ്ങളെയും ഉള്‍ക്കൊള്ളുന്നതാവണമെന്നത് പാപ്പാ ഫ്രാന്‍സിസ് പ്രബോധിപ്പിക്കുന്ന തനിമായാര്‍ന്ന an all inclusive culture and development, സാകല്യ സംസ്കൃതി - ഹൃദയസ്പര്‍ശിയും നവവുമായ ചിന്താധാരയാണെന്ന് ആര്‍ച്ചുബിഷപ്പ് ഔസാ അഭിമുഖത്തില്‍ സമര്‍ത്ഥിച്ചു.

പാപ്പായുടെ അമേരിക്ക സന്ദര്‍ശനത്തിനും, യുഎന്‍ സന്ദര്‍ശനത്തിനും ഒരു മാസം മാത്രം ബാക്കിനില്ക്കേ  വേദികളിലേയ്ക്കുള്ള പ്രവേശനപ്പാസുകള്‍ കരസ്ഥമാക്കുന്നതിന് അവിടത്തെ ജനങ്ങള്‍, പ്രത്യേകിച്ച് യുവജനങ്ങള്‍ കാണിക്കുന്ന ആവേശം പാപ്പാ ഫ്രാ‍ന്‍സിസിന്‍റെ ലാളിത്യമാര്‍ന്ന വ്യക്തിത്വത്തിനും  മാനവകുലത്തിന്‍റെ നന്മയ്ക്കായുള്ള അദ്ദേഹത്തിന്‍റെ തനിമയാര്‍ന്ന ചിന്താധാരകള്‍ക്കുമുള്ള അംഗീകാരമാണെന്ന് ആര്‍ച്ചുബിഷപ്പ് ഔസാ അഭിപ്രായപ്പെട്ടു.  

 








All the contents on this site are copyrighted ©.