2015-07-30 19:33:00

വിവാഹത്തെക്കുറിച്ച് സഭയുടെ നിലപാടില്‍ മാറ്റമില്ലെന്ന് കര്‍ദ്ദിനാള്‍ ഒനായ്ക്കന്‍


വിവാഹത്തെക്കുറിച്ചുള്ള ആഫ്രിക്കയിലെ സഭയുടെ നിലപാടിന് മാറ്റമില്ലെന്ന്, അബൂജയുടെ മെത്രാപ്പോലീത്ത, കര്‍ദ്ദിനാള്‍ ജോണ്‍ ഒനായ്ക്കന്‍ പ്രസ്താവിച്ചു.

സ്വവര്‍ഗ്ഗരതിയ്ക്കും വിവാഹത്തിനും അനുകൂലമായുള്ള മുറവിളി ആഫ്രിക്കന്‍ രാജ്യങ്ങളിലും തന്‍റെ അതിരൂപതയായ നൈജീരിയായിലെ അബൂജയിലും ഉയരുന്നതിന്‍റെ പശ്ചാത്തലത്തില്‍ ജൂലൈ 28-ാം തിയതി ചൊവ്വാഴ്ച തലസ്ഥാന നഗരമായ അബൂജയില്‍ നടത്തിയ മാധ്യമസമ്മേളനത്തിലാണ് കര്‍ദ്ദിനാള്‍ ഒനായിയേക്കന്‍ സഭയുടെ നിലപാടു വ്യക്തമാക്കിയത്.

നിര്‍ഭാഗ്യവശാല്‍ ധാര്‍മ്മികതയുടെ അതിര്‍വരമ്പുകള്‍ ഭേദിച്ചും വൈവാഹിക ജീവിതത്തിന്‍റെ തനിമയും പവിത്രതയും തകര്‍ക്കുന്ന രീതിയില്‍ സ്വവര്‍ഗ്ഗരതിയും സ്വവര്‍ഗ്ഗ വിവാഹവുമെല്ലാം ഇന്നത്തെ സമൂഹത്തിന് സ്വീകാര്യമായി തോന്നാമെങ്കിലും, സ്വീകര്യമായതെല്ലാം ശരിയാകണമെന്നില്ല എന്ന് കര്‍ദ്ദിനാള്‍ ഒനായ്ക്കന്‍ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.

ഒരിക്കലും ഒരു സ്ത്രീയും മറ്റൊരു സ്ത്രീയും തമ്മിലോ, പുരുഷനും മറ്റൊരു പുരുഷനും തമ്മിലോ വിവാഹബന്ധത്തില്‍ ഏര്‍പ്പെടാനാവില്ലെന്നും, വിവാഹം എപ്പോഴും സ്ത്രീയും പുരുഷനും തമ്മിലുള്ള അഭേദ്യവും മരണംവരെ നിലനില്‍ക്കുന്നതുമായ ബന്ധമാണെന്നും കര്‍ദ്ദിനാള്‍ ഒനായ്ക്കന്‍ വാര്‍ത്താസമ്മേളനത്തില്‍ വിശദമാക്കി.

സ്വവര്‍ഗ്ഗരതിയും തതുല്യമയ ബന്ധങ്ങളും അസ്വാഭാവികവും വികലവുമായ ഇന്നത്തെ സാമൂഹത്തിലെ തെറ്റായ ചിന്താധാരയാണെന്നും, അത് വിവാഹബന്ധത്തിന്‍റെയും കുടുംബജീവിതത്തിന്‍റെയും അടിവേര് ഉലയ്ക്കുന്ന ഇന്നത്തെ സമൂഹത്തിന്‍റെ അധാര്‍മ്മികതയുടെ അധിനിവേശമാണെന്നും (unethical ideologica colonization) പാപ്പാ ഫ്രാന്‍സിസിന്‍റെ ശക്തമായ വാക്കുകളില്‍ കര്‍ദ്ദിനാള്‍ ഒനായ്ക്കന്‍ വാര്‍ത്താസമ്മേളനത്തില്‍ വിശേഷിപ്പിച്ചു.








All the contents on this site are copyrighted ©.