2015-07-23 17:56:00

ജീവിതാഹ്നത്തിലും ആദരിക്കപ്പെടേണ്ട ജീവനെക്കുറിച്ച് പാപ്പാ ഫ്രാന്‍സിസ്


ജീവിത സായാഹ്നങ്ങളിലും ജീവന്‍ ആദരിക്കപ്പെടണമെന്ന് ഇംഗ്ലണ്ടിലെ ProLife  പ്രസ്ഥാനത്തിന് പാപ്പാ ഫ്രാന്‍സിസ് സന്ദേശം ​അയച്ചു.

ഇംഗ്ലണ്ടിലെ കത്തോലിക്ക സഭ ജൂലൈ 26-ാം തിയതി ഞായറാഴ്ച ആചരിക്കുന്ന ജീവന്‍റെദിനത്തിനാണ് വത്തിക്കാനില്‍നിന്നും (ജൂലൈ 22-ാം തിയതി ബുധനാഴ്ച) പാപ്പാ ഫ്രാന്‍സിസ് സന്ദേശം അയച്ചത്.

ജീവന്‍ അതിന്‍റെ എല്ലാ ഘട്ടങ്ങളിലും പരിരക്ഷിക്കപ്പെടണമെന്നും, ജീവിതാന്ത്യത്തില്‍ എത്തുമ്പോഴും അതിനെ അംഗീകരിക്കുവാനും, മരണംവരെ അതിനെ പരിചരിക്കുവാനും പിന്‍തുണയ്ക്കുവാനും സാധിക്കണമെന്നും അവിടത്തെ ദേശീയ സഭയുടെ ProLife  പ്രസ്ഥാനത്തിന് അയച്ച സന്ദേശത്തലൂടെ പാപ്പാ ആഹ്വാനംചെയ്തു.

ഒരിക്കലും നശിപ്പിക്കുവാനോ ഉപേക്ഷിക്കുവാനോ പാടില്ലാത്ത ദൈവിക ദാനമാണ് ജീവനെന്നും, അത് എന്നും പരിരക്ഷിക്കുകയും, അവസാനഘട്ടത്തില്‍ അല്ലെങ്കില്‍ പ്രായമാകുമ്പോള്‍ അതിന്‍റെ ബലഹീനതകളെ അംഗീകരിച്ചുകൊണ്ടും മരണംവരെ ജീവനെ പിന്‍തുണയ്ക്കണമെന്നുമാണ് പാപ്പാ സന്ദേശത്തിലൂടെ അനുസ്മരിപ്പിച്ചത്.

ജീവന്‍റെ പരിരക്ഷണത്തെക്കുറിച്ചുള്ള വിവരങ്ങള്‍ ഉള്‍ക്കൊള്ളുന്ന മൂന്നു ലക്ഷം പോസ്റ്റ്കാര്‍കള്‍ ദേശീയ തലത്തില്‍ വിതരണംചെയ്തകൊണ്ടാണ് ഈ വര്‍ഷത്തെ ProLife ദിനം കൂടുതല്‍ ശ്രദ്ധേയമാകുന്നതും, ഫലവത്താക്കുവാന്‍ പരിശ്രമിക്കുന്നതെന്നും, ഇംഗ്ലണ്ടിലെയും വെയില്‍സിലെയും സഭയുടെ ജീവനുവേണ്ടിയുള്ള   പ്രസ്ഥാനത്തിന്‍റെ വക്താവും, വെസ്റ്റ്മിനിസ്റ്റര്‍ അതിരൂപതയുടെ സഹായമെത്രാനുമായ ബിഷ്പ്പ്, ജോണ്‍ ഷെറിംങ്ടണ്‍ പ്രസ്താവനയിലൂടെ വെളിപ്പെടുത്തി.  

 








All the contents on this site are copyrighted ©.