2015-05-29 11:48:00

വിപ്രവാസികളോട് സഭയ്ക്ക് എന്നും സഹാനുഭാവമുണ്ടട്


കുടിയേറ്റ പ്രതിഭാസത്തോട് സഭയെന്നും സഹാനുഭാവം പ്രകടമാക്കിയിട്ടുണ്ടെന്ന് പ്രവാസി കാര്യങ്ങള്‍ക്കായുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലിന്‍റെ പ്രസി‍ഡന്‍റ്, കര്‍ദ്ദിനാള്‍ അന്തോണിയോ വേല്യോ പ്രസ്താവിച്ചു.

വത്തിക്കാന്‍റെ ദിനപത്രം ‘ഒസര്‍വത്തോരെ റൊമാനോ’യില്‍ മെയ് 27-ാം തിയതി ബുധനാഴ്ച പ്രസിദ്ധീകരിച്ച ലേഖനത്തിലാണ് കര്‍ദ്ദിനാല്‍ വേലിയോ ഇക്കാര്യം ആധികാരികമായി വിവിരിച്ചത്. ലോകമാഹയുദ്ധങ്ങളുടെ ചരിത്രം മുതല്‍ അധികമായി വളര്‍ന്നുവരുന്ന ജീവരക്ഷാര്‍ത്ഥവും മെച്ചപ്പെട്ട ജീവിതാന്തസ്സും തേടിയുള്ള മാനവികതയുടെ കുടിയേറ്റ പ്രയാണം തുടരുകയാണ്.

നാടുകടത്തപ്പെടുകയും, ചലപ്പോള്‍ കുടിയേറാന്‍ നിര്‍ബന്ധിതരാവുകയും ചെയ്യുന്ന മനുഷ്യസമൂഹങ്ങളുടെ  കൂടെ സഭയെന്നും ക്രിസ്തുസ്നേഹത്തിന്‍റെ സാന്ത്വനവുമായി അനുയാത്ര ചെയ്യുന്നുണ്ടെന്നും, വിവിധ കാലഘട്ടങ്ങളിലെ പാപ്പാമാരുടെ ചാക്രിക ലേഖനങ്ങളും പ്രബോധനങ്ങളും സാമൂഹ്യപ്രവര്‍ത്തനങ്ങളും സഭയുടെ നിലപാട് വ്യക്തമാക്കുന്നുണ്ടെന്നും കര്‍ദ്ദിനാള്‍ വേല്യോ ചൂണ്ടിക്കാട്ടി. വിവിധങ്ങളായ മാനുഷിക കാരണങ്ങളാല്‍ വിപ്രവാസികളായവരോട് സഭയ്ക്കുള്ള പതറാത്ത പ്രതിബദ്ധത ലേഖനത്തില്‍ കര്‍ദ്ദിനാള്‍ വേലിയോ വ്യക്തമാക്കുന്നുണ്ട്.

കുടിയേറ്റക്കാരോടു കാണിക്കുന്ന സഹാനുഭാവത്തിന്‍റെ മനോഭാവം സഭയുടെ വെറും ഉപവി പ്രവര്‍ത്തനമായിട്ടല്ല, നവയുഗത്തില്‍ വര്‍ദ്ധിച്ചു വരുന്ന ആഗോള പ്രതിഭാസത്തോട് തുടര്‍ന്നും പുലര്‍ത്തുന്ന മാനവികതയോടു കാണിക്കുന്ന ഐക്യദാര്‍ഢ്യത്തിനും വിശ്വസാഹോദര്യത്തിനുമായുള്ള സഭയുടെ നിലയ്ക്കാത്ത മോഹവുമാണെന്ന് കര്‍ദ്ദിനാള്‍ വേലിയോ ലേഖനത്തില്‍ വ്യക്തമായി പ്രസ്താവിക്കുന്നു. 20-ാം  നൂറ്റാണ്ടിനെ കുടിയേറ്റത്തിന്‍റെ കാലചക്രമെന്നും വിശിഷേപ്പിക്കുന്ന കര്‍ദ്ദിനാള്‍ വേലിയോ, വളരുന്ന മാനവികതയുടെ പാര്‍ശ്വത്തിലെ ഉണങ്ങാത്ത മുറിവാണ് കുടിയേറ്റമെന്നും, എവിടെയാണെങ്കിലും സംസ്ക്കാരങ്ങളുടെയും ഭാഷകളുടെയും രാഷ്ട്രങ്ങളുടെയും അതിര്‍വരമ്പുകള്‍ താണ്ടിയും ജീവിക്കുവാനും, സമാധനത്തില്‍ കഴിയുവാനുമുള്ള മനുഷ്യന്‍റെ അടിസ്ഥാന അഭിവാഞ്ചയും അവകാശവുമാണിതെന്നും കര്‍ദ്ദിനാള്‍ വേലിയോ നിരീക്ഷിച്ചു.

5 കോടിയോളം ജനങ്ങളാണ് ലോകത്ത് വിവിധങ്ങളായ കാരണങ്ങളാല്‍ - യുദ്ധവും അഭ്യന്തര കലാപങ്ങളും, കാലാവസ്ഥ കെടുതിയും പ്രകൃതിക്ഷോഭങ്ങളും, ദാരിദ്ര്യവും പകര്‍ച്ച വ്യാധികളും, ഭീകരതയുടെ അധിക്രമങ്ങളും മൂലം ഇന്ന് വിപ്രവാസത്തില്‍ കഴിയുന്നതെന്നും കര്‍ദ്ദിനാള്‍ വേല്യോ പ്രബന്ധത്തില്‍ ശാസ്ത്രീയമായി സ്ഥിരീകരിക്കുന്നുണ്ട്. 








All the contents on this site are copyrighted ©.