2015-05-29 09:40:00

ദൈവദൂഷണക്കുറ്റം വീണ്ടും തലപൊക്കുന്നു


പാക്കിസ്ഥാനില്‍ ദൈവദൂഷണക്കുറ്റം വീണ്ടും തലപൊക്കുന്നു.

ഖുറാനിലെ വചനങ്ങള്‍ എഴുതിയ കടലാസു കഷണങ്ങള്‍ കത്തിച്ചു എന്നതാണ് ആരോപണം. ഇക്കുറി മുസ്ലിം ബാലന്‍, ഹുമയൂണ്‍ ഫൈസല്‍ മാസിക്ക് എതിരായിട്ടാണ് മതമൗലികവാദികളും പ്രാദേശിക കോടതിയും ജീവിപര്യന്തം തടവുശിക്ഷ വിധിച്ചിരിക്കുന്നത്.

മെയ് 24-ാം തിയതി ഞായറാഴ്ച ലാഹോറിനടുത്ത് സാന്തായിലാണ് 16 വയസ്സുകാരന്‍ ബാലന്‍ വീടു വൃത്തിയാക്കവെ ഖുറാനിലെ വരികളെഴുതിയ കടലാസു കത്തിച്ചതെന്നും, അത് മനഃപൂര്‍വ്വമായിരുന്നില്ലെന്നും പാക്കിസ്ഥാനില്‍ പ്രവര്‍ത്തിക്കുന്ന സഭകളുടെ സഹായത്തിനുള്ള സംഘടനയുടെ പ്രസ്താവന വ്യക്തമാക്കി.

ലാഹോര്‍ അതിരൂപതാദ്ധ്യക്ഷന്‍, ആര്‍ച്ചുബിഷപ്പ് സെബാസ്റ്റ്യന് ഷാ രാഷ്ട്രീയ അധികാരികളും കോടതിയുമായി തക്കസമയത്ത് ബന്ധപ്പെട്ടതുമൂലം ബാലനെ ശിക്ഷാനടപടികളില്‍നിന്നും രക്ഷിക്കാനായെന്നും, മറ്റൊരു സാമൂഹ്യ സംഘട്ടനം ഒഴിവാക്കുവാനായെന്നും സഭകളുടെ സഹായത്തിനായുള്ള സംഘടന Aid to the Church in Need –ന്‍റെ പ്രസ്താവന വെളിപ്പെടുത്തി.

കഴിഞ്ഞ മാര്‍ച്ച് 15-ാം തിയതി ലാഹോര്‍ നഗരത്തില്‍ രണ്ടു ക്രൈസ്തവ ദേവാലയങ്ങള്‍ അഗ്നിക്കിരയാക്കുവാന്‍ ഇടയായ സംഭവവും ഇതുപോലെ ദൈവദൂഷണക്കുറ്റം ചുമത്തിക്കൊണ്ടുള്ളാതായിരുന്നുവെന്നും മെയ് 25-ാം തിയതി തിങ്കളാഴ്ച ലാഹോറില്‍നിന്നിറക്കിയ പ്രസ്താവന വ്യക്തമാക്കി.

ഇന്നു പാക്കിസ്ഥാനില്‍ നിലവിലുള്ള നിയനനടപടി പ്രകാരം (Pakistan Civil Cod 295 Para. B) ദിനപത്രത്തില്‍ അച്ചടിച്ചിറങ്ങിയ ഖുറാന്‍ മൊഴികളില്‍ ചവിട്ടിയാലും ദൈവദൂഷണക്കുറ്റം ചുമത്തപ്പെടാവുന്നതാണ്. എന്നാല്‍ പാക്കിസ്ഥാനിലെ 95 ശതമാനം മുസ്ലിംങ്ങള്‍ക്കും അറാബിക്കുലുള്ള ഖുറാന്‍ വായിക്കുവാനോ മനസ്സിലാക്കുവാനോ വശമല്ലാത്തതിനാല്‍ നിയമം അപ്രസക്തവും ജനവിരുദ്ധവുമാണെന്ന്, നിയമ പണ്ഡിതനും പ്രഫസറുമായ ഷഹീദ് മൊബീന്‍ ലാഹോറില്‍ മാദ്ധ്യമങ്ങളോട് അഭിപ്രായപ്പെട്ടു.

 








All the contents on this site are copyrighted ©.