സമൂഹ്യശൃംഖലകള്‍:

RSS:

വത്തിക്കാന്‍ റേഡിയോ

ലോകവുമായി സംവദിക്കുന്ന പാപ്പായുടെ ശബ്ദം

ഭാഷ:

സഭ \ ലോകം

ലോകത്ത് ഏറ്റവുമധികം വിവേചിക്കപ്പെടുന്ന ക്രൈസ്തവര്‍

UN Conference on efforts to combat Christian persecution. - REUTERS

21/05/2015 20:00

ലോകത്ത് ഇന്ന് ഏറ്റവുമധികം വെറുപ്പും വിവേചനവും അനുഭവിക്കുന്നത് ക്രൈസ്തവരാണെന്ന് വത്തിക്കാന്‍റെ വക്താവ്, മോണ്‍സീഞ്ഞോര്‍ ജാനൂസ് ഊര്‍ബാന്‍സിക്ക് പ്രസ്താവിച്ചു.

മെയ് 18-ാം തിയതി ചൊവ്വാഴ്ച ഐക്യരാഷ്ട്ര സഭയുടെ വിയന്ന ആസ്ഥാനത്തു സമ്മേളിച്ച ക്രൈസ്തവര്‍ക്കു നേരെയുള്ള അധിക്രമങ്ങള്‍ നിയന്ത്രിക്കുന്നതിനുള്ള സമ്മേളനത്തിലാണ് (UN Conference on Enhancing Efforts to prevent and combat intolerance and discrimination against Christians) വത്തിക്കാന്‍റെ പ്രതിനിധി ഇങ്ങനെ പ്രസ്താവിച്ചത്. ശത്രു-സേന്ഹത്തിന്‍റെയും സഹിഷ്ണുതയുടെയും പാഠങ്ങള്‍ ലോകത്തിന് ക്രിസ്തുവില്‍നിന്നും അവിടുത്തെ സുവിശേഷത്തില്‍നിന്നും പകര്‍ന്നു നല്കിയ ക്രൈസ്തസമൂഹമാണ് ഇന്ന് ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ വെറുപ്പും വിവേചനവും അകാരണമായ പീ‍ഡനങ്ങളും അനുഭവിക്കുന്നതെന്ന് മോണ്‍സീഞ്ഞോര്‍ ഊര്‍ബാന്‍സിക്ക് സമ്മേളനത്തില്‍ ചൂണ്ടിക്കാട്ടി.

ക്രൈസ്തവരായതുകൊണ്ടു മാത്രവും തങ്ങളുടെ വിശ്വാസത്തെപ്രതിയുമാണ്  ഇന്ന്, മദ്ധ്യപൂര്‍വ്വദേശത്തു മാത്രമല്ല, യൂറോപ്പിലും ലോകത്തിന്‍റെ ഇതര ഭാഗങ്ങളിലും അവര്‍ വിവേചിക്കപ്പെടുന്നുണ്ടെന്നും, തങ്ങളുടെ വിശ്വാസം സമൂഹത്തില്‍ ജീവിക്കുന്നതില്‍ ഏറെ പ്രതിസന്ധികള്‍ അനുഭവിക്കുന്നുണ്ടെന്നും മോണ്‍സീഞ്ഞോര്‍ ഊര്‍ബാന്‍സിക്ക് സമ്മേളനത്തില്‍ പ്രസ്താവിച്ചു.

മതസ്വാതന്ത്ര്യത്തിന്‍റെ മൗലിക തത്വങ്ങള്‍ കാറ്റില്‍ പറത്തിയും, രാഷ്ട്രങ്ങളുടെയും സമൂഹങ്ങളുടെയും സാമൂഹ്യ വ്യവസ്ഥിതിയിലും പൊതുഭരണഘടനാ സംവിധാനങ്ങളില്‍ തല്പരകക്ഷകള്‍ മാറ്റം വരുത്തിയുമാണ് ക്രൈസ്തവ പീ‍‍ഡനങ്ങള്‍ക്കും വിവേചനത്തിനും വഴിയൊരുക്കുന്നതെന്ന് മോണ്‍സീഞ്ഞോര്‍ ഊര്‍ബാന്‍സിക്ക് സമ്മേളനത്തില്‍ വെളിപ്പെടുത്തി.

Osce : Organization for Security & Cooperation in Europe, Odihr : Office of Democratic Institutions and Human Rights

UN Conference on Enhancing Efforts to prevent and combat intolerance and discrimination against Christians, focusing on hate crimes, exclusion, marginalization and devial of rights, Vienna.

21/05/2015 20:00