2015-05-19 15:36:00

മദര്‍ തെരേസായുടെ വിശുദ്ധപദത്തെ സംബന്ധിച്ച വാര്‍ത്തകള്‍ അടിസ്ഥാനരഹിതം


മദര്‍ തേരേസായുടെ വിശുദ്ധ പദപ്രഖ്യാപനത്തെക്കുറിച്ച് മാധ്യമങ്ങള്‍ പരത്തുന്ന കിംവദന്തികള്‍ തെറ്റാണെന്ന് പരിശുദ്ധ സിംഹാസനത്തിന്‍റെ വക്താവ്, ഫാദര്‍ ഫ്രെദറിക്കോ ലൊമ്പാര്‍ഡി പ്രസ്താവിച്ചു.

കല്‍ക്കട്ടയിലെ വാഴ്ത്തപ്പെട്ട മദര്‍ തെരേസായുടെ നാമകരണ നടപടിക്രമങ്ങള്‍ ജൂബിലി വര്‍ഷത്തില്‍ നടക്കുമെന്ന് ആഗോളതലത്തില്‍ മാധ്യമങ്ങള്‍ പരത്തുന്ന വാര്‍ത്ത അടിസ്ഥാന രഹിതമാണെന്ന് മെയ് 19-ാം തിയതി ചൊവ്വാഴ്ച രാവിലെ റോമില്‍ ഇറക്കിയ പ്രസ്താവനയിലൂടെയാണ് ഫാദര്‍ ലൊമ്പാര്‍‍ഡി അറിയിച്ചു.

മദര്‍ തെരേസായുടെ വിശുദ്ധ പദപ്രഖ്യാപനം സംബന്ധിച്ച കാര്യങ്ങളെക്കുറിച്ച് വിശുദ്ധരുടെ കാര്യങ്ങള്‍ക്കായുള്ള വത്തിക്കാന്‍ സംഘത്തിന്‍റെ (Congregation for the Causes of Saints) പഠനങ്ങള്‍ ഇനിയും പുരോഗമിക്കവെ, നാമകരണ നടപടിയുടെ തിയതിപോലും വെളിപ്പെടുത്തിക്കൊണ്ട് വാര്‍ത്ത കെട്ടിച്ചമയ്ക്കുന്നത് നിരുത്തരവാദിത്വപരവും, മാധ്യമ ധാര്‍മ്മികതയ്ക്ക് ഇണങ്ങാത്തതുമാണെന്ന് പ്രസ്താവനയില്‍ ഫാദര്‍ ലൊമ്പാര്‍ഡി ചൂണ്ടിക്കാട്ടി. 








All the contents on this site are copyrighted ©.