2015-05-14 18:07:00

നാലു വാഴ്ത്തപ്പെട്ടവര്‍കൂടെ വിശുദ്ധപദത്തിലേയ്ക്ക്


സഭയിലെ നാലു പുണ്യാത്മാക്കളെ പാപ്പാ ഫ്രാന്‍സിസ് വിശുദ്ധ പദത്തിലേയ്ക്ക് ഉയര്‍ത്തും.

മെയ് 17-ാം തിയതി ഞായറാഴ്ച വത്തിക്കാനില്‍ വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയില്‍ അര്‍പ്പിക്കപ്പെട്ട പ്രത്യേക തിരുക്കര്‍മ്മങ്ങളുടെയും, തുടര്‍ന്നുള്ള ദിവ്യബലിയുടെയും മദ്ധ്യേയായിരിക്കും ആഗോള സഭയുടെ നാലു പുണ്യാത്മാക്കളെ വിശുദ്ധരുടെ പട്ടികയിലേയ്ക്ക് പാപ്പാ ഫ്രാന്‍സിസ് ചേര്‍ക്കുന്നത്.

വിശുദ്ധ നാട്ടില്‍നിന്നുമുള്ള 1. വാഴ്ത്തപ്പെട്ട സിസ്റ്റര്‍ മരിയ അല്‍ഫൊന്‍സീന ‍ഡാനില്‍ ഗട്ടാസ്, (1843-1927). പരിശുദ്ധ ജപമാലയുടെ ജരുസലേമിലെ സഹോദരികളുടെ സഭസ്ഥാപകയാണ്.

2. ക്രൂശിതനായ ക്രിസ്തുവിന്‍റെ വാഴ്ത്തപ്പെട്ട സിസ്റ്റര്‍ മിറിയം (1846-1878). വിശുദ്ധനാട്ടില്‍ വിരിഞ്ഞ സഭയുടെ കര്‍മ്മല പ്രേഷിതയാണ്

3. ഫ്രഞ്ചു സ്വദേശിനി വാഴ്ത്തപ്പെട്ട ജൊവാന്നി എമീലിയ ദെ വിലനോവെ (1811-1854).

അമലോത്ഭവ നാഥയുടെ നാമത്തില്‍ അതുര ശുശ്രൂഷയ്ക്കായി തുടക്കമിട്ട സന്ന്യാസിനീ സഭയുടെ സ്ഥാപകയുമാണ് (Congregation of the Sisters of the Immaculate Conception). മേല്‍പ്പറിഞ്ഞ മൂന്നു വാഴ്ത്തപ്പെട്ടവരുടെ നാമകരണ നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ച് വിശുദ്ധരായി പ്രഖ്യാപിക്കുന്നതിനുള്ള ‍ഡിക്രി 2015 ഫെബ്രുവരി 14-ന് വത്തിക്കാനില്‍ചേര്‍ന്ന കര്‍ദ്ദിനാള്‍ സംഘത്തില്‍ അംഗീകാരം നേടിയിട്ടുള്ളതാണ്.

4. അമലോത്ഭവ നാഥയുടെ വാഴ്ത്തപ്പെട്ട മരിയ ക്രിസ്തീന (1856-1906) ദിവ്യകാരുണ്യ നാഥന്‍റെ സഹോദരിമാരുടെ സഭാസ്ഥാപകയാണിത്. മരിയ ക്രിസ്തീന ഇറ്റലിയിലെ നേപിള്‍സ് സ്വദേശിനിയാണ്.

2014 ഒക്ടോബര്‍ 20-നു നടന്ന കണ്‍സിസ്റ്ററിയില്‍ അംഗീകാരം നേടിയതായിരുന്നു വാഴ്ത്തപ്പെട്ട മരിയ ക്രിസ്തീനായുടെ വിശുദ്ധപദ പ്രഖ്യാപനം. ആഗോള സഭ ഇക്കുറി വിശുദ്ധ പദത്തിലേയ്ക്ക് ഉയര്‍ത്തുന്ന നാലു പുണ്യാന്മാക്കളും സന്ന്യസ്തരാണെന്ന കാര്യവും ശ്രദ്ധേയമാണ്. 








All the contents on this site are copyrighted ©.