2015-04-22 20:05:00

രാഷ്ട്രത്തിന്‍റെ മതേതര സ്വഭാവം തകര്‍ക്കരുതെന്ന് കര്‍ദ്ദിനാള്‍ ഗ്രേഷ്യസ്


ഭാരതത്തിന്‍റെ മതേതര സ്വഭാവത്തെ തകര്‍ക്കുന്നതാണ് ക്രൈസ്തവ ദേവാലയങ്ങള്‍ക്കു നേര്‍ക്കുള്ള ആക്രമണങ്ങളെന്ന്, ദേശീയ കത്തോലിക്കാ മെത്രാന്‍ സമിതിയുടെ പ്രസിഡന്‍റ്, കര്‍ദ്ദിനാള്‍ ഓസ്വാള്‍ഡ് ഗ്രേഷ്യസ് പ്രസ്താവിച്ചു. ആഗ്രയിലെ സെന്‍റ് മേരീസ് ദേവാലയത്തിനുനേരെ ഉയര്‍ന്ന സാമൂഹ്യവിരുദ്ധരുടെ അതിക്രമങ്ങളെയാണ് രാഷ്ട്രത്തിന്‍റെ മതേതര സ്വഭാവത്തിന് വിരുദ്ധമെന്ന് കര്‍ദ്ദിനാള്‍ ഗ്രേഷ്യസ് വിശേഷിപ്പിക്കുകയും ഏപ്രില്‍ 20-ാം തിയതി മുമ്പെയില്‍ ഇറക്കിയ പ്രസ്താവനയിലൂടെ അപലപിക്കുകയും ചെയ്തത്.

ഇതര സമൂഹങ്ങളോട് ക്രൈസ്തവര്‍ എന്നും എപ്പോഴും സമവായവും സൗഹൃദബന്ധങ്ങളും പുലര്‍ത്തിയിട്ടുണ്ടെന്നും, മാത്രമല്ല രാജ്യത്തെ ക്രൈസ്തവ വിദ്യാഭ്യാസ സ്ഥാപനങ്ങളും, അതുരാലയങ്ങളും ആശുപത്രികളും എപ്പോഴും ജാതിമതഭേദമെന്യേ ഭാരതീയര്‍ക്കായി തുന്നിടുന്ന പാരമ്പര്യരമാണുള്ളതെന്നും ആഗ്രയുടെ മുന്‍രൂപതാദ്ധ്യക്ഷന്‍ കൂടിയായിരുന്ന കര്‍ദ്ദിനാള്‍ ഗ്രേഷ്യസ് പ്രസ്തവനയിലൂടെ പ്രതികരിച്ചു.

ആഗ്രയിലെ സെന്‍റ് മേരീസ് ദേവാലയത്തില്‍ പ്രതിഷ്ഠിച്ചിരുന്ന ദൈവമാതാവിന്‍റെ 4 തിരുസ്വരൂപങ്ങള്‍ തകര്‍ക്കപ്പെട്ടുവെന്ന വാര്‍ത്ത വേദനയോടും ഞെട്ടലോടും കൂടെയാണ് മനസ്സിലാക്കിയതെന്ന് കര്‍ദ്ദിനാള്‍ ഗ്രേഷ്യസ് വാര്‍ത്താ ഏജന്‍സികളോട് അഭിമുഖത്തില്‍ അറിയിച്ചു. 








All the contents on this site are copyrighted ©.