2015-04-15 18:56:00

അടുത്ത അപ്പസ്തോലികയാത്ര സര്‍യേവോയിലേയ്ക്ക്


സര്‍യേവോയിലേയ്ക്കുള്ള പാപ്പാ ഫ്രാന്‍സിസിന്‍റെ അപ്പസ്തോലിക യാത്രയുടെ വിശദാംശങ്ങള്‍ വത്തിക്കാന്‍ പ്രസിദ്ധപ്പെടുത്തി. 

ജൂണ്‍ 6-ാം തിയതി ശനിയാഴ്ചയാണ് പാപ്പാ ഫ്രാന്‍സിസിന്‍റെ 8-ാമത്തെ അന്തര്‍ദേശീയ യാത്ര. തെക്കു-കിഴക്കന്‍ യൂറോപ്യന്‍ രാജ്യമായ ബോസ്നിയ-ഹെരെസഗോവനിയായുടെ തലസ്ഥാന നഗരമായ സര്‍യേവോയിലേയ്ക്കുള്ള സന്ദര്‍ശനം ഏകദേശം 12 മണിക്കൂറുകള്‍ മാത്രം നീണ്ടുനില്ക്കുന്നതാണ്. 

ശനിയാഴ്ച രാവിലെ പ്രാദേശിക സമയം 9 മണിക്ക് സരേവോ നഗരത്തിലെ അന്തര്‍ദേശീയ വിമാനത്തില്‍ പാപ്പാ വിമാനമിറങ്ങും. പ്രസിഡന്‍റെ നേതൃത്വത്തിലുള്ള ഔദ്യോഗിക സ്വീകരണച്ചടങ്ങ്, ഭരണകര്‍ത്താക്കളുമായുള്ള കൂടിക്കാഴ്ച, കൊസേവോ സ്റ്റേഡിയത്തില്‍ ജനങ്ങള്‍ക്കൊപ്പമുള്ള സമൂഹബലിയര്‍പ്പണം, വൈദികരും സന്ന്യസ്തരുമായുള്ള നേര്‍ക്കാഴ്ച, മതാന്തരസമ്മേളം, സഭൈക്യസംഗമം, യുവജനങ്ങളുമായുള്ള കൂടിക്കാഴ്ച, എന്നിവ പാപ്പാ ഫ്രാന്‍സിസിന്‍റെ ഏകദിന സരേവോ സന്ദര്‍ശനത്തിലെ മുഖ്യഇനങ്ങളാണ്.

വൈകുന്നേരം 7.45-ന് സര്‍യേവോ വിമാനത്താവളത്തിലെ ഔദ്യോഗിക യാത്രയപ്പിനുശേഷം മടങ്ങുന്ന പാപ്പാ രാത്രി 9.20-ന്‍ റോമിലെ ചമ്പീനോ വിമാനത്താവളത്തില്‍ ഇറങ്ങും.  








All the contents on this site are copyrighted ©.