2015-04-14 10:01:00

ഇന്നും പ്രസക്തമാകുന്ന ഉത്ഥിതന്‍റെ സമാധാനാശംസകള്‍


ഉത്ഥിതന്‍ ആശംസിച്ച സമാധാനം ഇന്നും പ്രസക്തമാണെന്ന് പാപ്പാ ഫ്രാന്‍സിസ് പ്രസ്താവിച്ചു. ഞായറാഴ്ച ആഗോളസഭ ആചരിച്ച ദൈവികകാരുണ്യത്തിന്‍റെ അനുസ്മരണത്തിന് ഒരുക്കമായുള്ള സായാഹ്നപ്രാര്‍ത്ഥനയ്ക്കിടെ നടത്തിയ പ്രഭാഷണത്തിലാണ് പാപ്പാ ഇങ്ങനെ സുവിശേഷചിന്തകള്‍ പങ്കുവച്ചത്.

ക്രൈസ്തവരായകൊണ്ടും മാത്രം പീഡിപ്പിക്കപ്പെടുകയും കൊല്ലപ്പെടുകയും ചെയ്യുന്നവര്‍ ഇന്ന് ലോകത്ത് നിരവധിയാണ്. മുന്‍പൊരിക്കലും കാണാത്ത വിധത്തിലുടെ അധിക്രമങ്ങളാണ് ഇന്ന് മധ്യപൂര്‍വ്വദേശത്തും ചില ആഫ്രിക്കന്‍ രാജ്യങ്ങളിലും അവര്‍ നേരിടുന്നതെന്നും, ഉത്ഥിതനായ ക്രിസ്തു ആശംസിക്കുന്ന സമാധാനം അതിനാല്‍ ഇന്നും ക്രൈസ്തവജീവിതത്തിന്‍റെ ഒറ്റപ്പെടലിന്‍റെയും പീഡനത്തിന്‍റെയും സംഘര്‍ഷാവസ്ഥയില്‍ പ്രസക്തമാണെന്നും പാപ്പാ പ്രസ്താവിച്ചു.

കരുണയുള്ള പിതാവായ ദൈവത്തിന്‍റെ പിന്‍തുണ പീഡിതക്രൈസ്തവര്‍ക്ക് ലഭിക്കുന്നതിനും അവര്‍ വിശ്വാസത്തില്‍ തളരാതിരിക്കുവാനും, ക്രിസ്തുവിന്‍റെ സമാധാനം അവര്‍ക്ക് പ്രചോദനമേകട്ടയെന്ന് പാപ്പാ പ്രഭാഷണത്തില്‍ ആശംസിച്ചു. അസ്വസ്ഥ മാനസരായ നമുക്ക് സമാധാനം നല്കുവാനും, നമ്മെ നീതിയുടെ പാതയില്‍ നിയിക്കുവാനും ദൈവികകാരുണ്യത്തിന് സാധിക്കുമെന്നാണ് ക്രിസ്തുവിന്‍റെ മുറിപ്പെട്ട ഹൃദയം വെളിപ്പെടുത്തുന്നതെന്ന് പാപ്പാ പ്രഭാഷണത്തില്‍ പ്രത്യാശപ്രകടിപ്പിച്ചു.

കലുഷിതമായ ഈ കാലഘട്ടത്തിന് സാന്ത്വനമേകുവാന്‍ ദൈവികകാരുണ്യത്തിനേ സാധിക്കുകയുള്ളൂ. ദൈവികകാരുണ്യത്തിന്‍റെ സ്ഥാപനവും അത് പങ്കുവയ്ക്കുവാനുള്ള വലിയ സ്ഥാപനമാണ് സഭയെന്നും, അതുകൊണ്ടാണ് വിശുദ്ധവത്സരം ആചരിക്കുന്നതെന്നും പാപ്പാ വ്യക്തമാക്കി. ദൈവികകാരുണ്യത്തിന്‍റെ ഉപകരണവും സാന്നിദ്ധ്യവുമാകാനുള്ള സഭയുടെ അടിസ്ഥാന വിളിയും ദൗത്യവും വെളിപ്പെടുത്തുന്ന ഈ വിശുദ്ധവത്സരത്തില്‍ പങ്കുചേര്‍ന്നുകൊണ്ട്, ജാഗ്രതയോടെ ക്രൈസ്തവ വിളിയുടെ യഥാര്‍ത്ഥ ലക്ഷൃങ്ങളിലേയ്ക്കും പ്രവര്‍ത്തശൈലിയിലേയ്ക്കും തിരച്ചുപോകുവാനുള്ള കാലമാണ് വിശുദ്ധവത്സരമെന്നും പാപ്പാ പ്രഭാഷണത്തില്‍ വിവരിച്ചു.

 

 








All the contents on this site are copyrighted ©.