2015-04-08 19:23:00

ക്രിസ്ത്വാനുകരണം സുവിശേഷാധിഷ്ഠിതമാക്കാന്‍


ക്രിസ്താനുകരണം കൂടുതല്‍ സുവിശേഷാധിഷ്ഠിതമാക്കാന്‍ സന്ന്യസ്തര്‍  ജാഗരമനുഷ്ഠിച്ചു. ഏപ്രില്‍ 7-ാം തിയതി ചൊവ്വാഴ്ചയാണ് സന്ന്യാസാര്‍ത്ഥികളുടെ രൂപീകരണത്തില്‍ വ്യാപൃതരായവരുടെ റോമില്‍ സമ്മേളിച്ചിരിക്കുന്ന ആഗോള കൂട്ടായ്മ ജാഗരമനുഷ്ഠിച്ചു പ്രാര്‍ത്ഥിച്ചത്.

ആഗോള സഭ ആചരിക്കുന്ന സന്ന്യസ്തരുടെ വര്‍ഷത്തോടനുബന്ധിച്ചാണ് രൂപീകരണത്തില്‍ വ്യാപൃതരായിരിക്കുന്ന സന്ന്യസ്തര്‍ റോമില്‍ സമ്മേളിച്ചിരിക്കുന്നത്.

ലോകത്തിന്‍റെ നാനാഭാഗത്തുമുള്ള സന്ന്യാസ സഭകളുടെ 1200- പ്രതിനിധികളാണ് ബൗദ്ധികമായും, വൈകാരികമായും പ്രായോഗികമായും പക്വമാര്‍ന്ന രൂപീകരണത്തിലൂടെ സന്ന്യസ്തരുടെ ക്രിസ്ത്വാനുകരണം കൂടുതല്‍ വിശ്വസ്തമാകുവാനും, മൗലികമായ സുവിശേഷമൂല്യങ്ങളോട് കൂടുതല്‍ അനുരൂപപ്പെടുവാനുംവേണ്ടി ജാഗരമനുഷ്ഠിച്ച് പ്രാര്‍ത്ഥിച്ചത്. റോമിലെ സമയം രാത്രി 8.30-ന് ആരംഭിക്കുന്ന ജാഗരപ്രാര്‍ത്ഥനയ്ക്ക്

സന്ന്യസ്തരുടെ കാര്യങ്ങള്‍ക്കായുള്ള വത്തിക്കാന്‍ സംഘത്തലവന്‍, കര്‍ദ്ദിനാള്‍ ജോ ബ്രാസ് ദാ വീസ് നേതൃത്വംനല്കി. പീകരണത്തിനുള്ളവര്‍ക്ക് ലഭിക്കേണട വചനപ്രഭ, സന്തോഷപ്രഭ, പ്രബോധന പ്രഭ എന്നിങ്ങനെ പെസഹാക്കാലത്തെ ക്രിസ്തുവിന്‍റെ ഉത്ഥാനപ്രഭയോടു ചേര്‍ന്നുള്ള വിഷയങ്ങളായിരുന്നു ഇന്നത്തെ ജാഗരാനുഷ്ഠാനത്തിന്‍റെ സവിശേഷതകള്‍.  റോമിലെ ഗ്രിഗോരിയോ സേത്തിമോ ഇടവകപ്പള്ളിയിലായിരുന്നു സന്ന്യസതരുടെ ജാഗരാനുഷ്ഠാനം നടന്നത്. കോണ്‍ഫ്രന്‍സ് നടക്കുന്നത്, റോമിലെ ഏര്‍ഗിഫേ പാലസിലാണ്.

 

 








All the contents on this site are copyrighted ©.