2015-03-26 19:45:00

വിശ്വാസമാണ് സന്തോഷത്തിന്‍റെ സ്രോതസ്സ്


മാര്‍ച്ച് 26-ാം തിയതി വ്യാഴാഴ്ച രാവിലെ പേപ്പല്‍ വസതി സാന്താ മാര്‍ത്തിയിലെ കപ്പേളയില്‍ അര്‍പ്പിച്ച ദിവ്യബലിമദ്ധ്യേ പതിവുള്ള വചനചിന്തയിലാണ് പാപ്പാ ഇങ്ങനെ ഉദ്ബോധിപ്പിച്ചത്. 

അബ്രാഹവും സാറായും വാര്‍ദ്ധക്യത്തില്‍ എത്തിയവരായിരുന്നെങ്കിലും, അവര്‍ ദൈവത്തിലും അവിടുത്തെ ഉടമ്പടിയിലും പരിപൂര്‍ണ്ണ വിശ്വാസമുള്ളവരായി ജീവിതയാത്ര തുടര്‍ന്നു. പ്രത്യാശയുളള ഹൃദയമാണ് അവര്‍ക്ക് ജീവിത്തില്‍ സമാശ്വാസവും സന്തോഷവും പകര്‍ന്നത്. അവര്‍ മരണംവരെ ദൈവിക സമൃദ്ധിയുടെ നന്മയു ധാരാളിത്തവും അനുഭവച്ച് സംതൃപ്തിയും സന്തോഷവും കണ്ടെത്തി. എന്നാല്‍ ദൈവിക വാഗ്ദാനത്തില്‍ വിശ്വാസമോ പ്രത്യാശയോ ഇല്ലാതിരുന്ന നിയമജ്ഞന്മാര്‍‍ക്ക് ദൈവികാനന്ദം ആസ്വാദിക്കാന്‍ സാധിക്കാതെ പോയെന്നും പാപ്പാ പ്രസ്താവിച്ചു.

നിയമജ്ഞര്‍ നിയമത്തിന്‍റെ മാത്രം കാവല്‍ക്കാരും പ്രബോധകരുമായി ജീവിക്കുന്നു. അവര്‍ക്ക് വിശ്വാസമില്ല, അതുകൊണ്ടാണ് അവര്‍ക്ക്  ക്രിസ്തുവിനെ അംഗീകരിക്കുവാന്‍ സാധിക്കാതെ പോയതും, യാഥാര്‍ത്ഥമായ  സന്തോഷം അനുഭവിക്കുവാനാവാതെ വന്നതുമെന്ന് സുവിശേഷത്തെ ആധാരമാക്കി പാപ്പാ ഉദ്ബോധിപ്പിച്ചു. നിയമത്തിന്‍റെ കാതല്‍ സ്നേഹമാണ്. അത് ഒരുപോലെ ദൈവസ്നേഹവും സഹോദര സ്നേഹവുമാണെന്ന് വചനസമീക്ഷയില്‍ പാപ്പാ അനുസ്മരിപ്പിച്ചു..

പാപ്പാ പിന്നെയും തുടര്‍ന്നു: നിയമജ്ഞരുടെ ലോകത്തെ പിന്നെയും പാപ്പാ വിവരിച്ചു. അവര്‍ പ്രമാണങ്ങളുടെ സംവിധായകര്‍ മാത്രമാണ്. ആര്‍ക്കും ഉപകാരപ്പെടാത്ത നിയമസംവിധാനം. ഭാന്തന്‍ നൈയ്യാമിക മനഃസ്ഥിതി. സീസറിനു നികുതികൊടുക്കണം... അതു ശരിയോ തെറ്റോ... ഏഴു പ്രാവശ്യം വിവാഹിതയായവള്‍ മരണാനന്തരം ആരുടെ ഭാര്യയായിരിക്കും.... ഇങ്ങനെയുള്ള നിയമവശങ്ങളുടെ ഓടുങ്ങാത്ത ജീവിതംഘടന. അവരുടെ വികലവും അമൂര്‍ത്തവുമായ ലോകം. സ്നേഹമോ, വിശ്വാസമോ, പ്രത്യാശയോ ഇല്ലാത്തൊരു ലോകം? പരസ്പര ധാരണയോ വിശ്വാസമോ ഇല്ലാത്തൊരു ലോകം.... ദൈവമില്ലാത്തൊരു ലോകം!  സന്തോഷമില്ലാത്ത ലോകം!

നിയമത്തിന്‍റെ ബിരുദധാരികളും അപഹാസ്യമായ നിയമപാലനവും. സന്തോഷത്തോടുള്ള പ്രവൃത്തിയല്ലത്, ഭീതികൊണ്ടാണ് ഈ പെരുമാറ്റരീതിയാണ്.                                                                                                                                                                                                                                         ദൈവത്തില്‍ വിശ്വാസമോ, പ്രത്യശയോ ഇല്ലാത്തതുകൊണ്ടാണ്. മരവിച്ച നിയമങ്ങളില്‍ മുറുകെപ്പിടിച്ചു ജീവിക്കുന്നവര്‍ക്ക് വിശ്വാസമില്ല. അവര്‍ കഠിനഹൃദയരാണ്.

യഥാര്‍ത്ഥ വിശ്വാസത്തില്‍ സന്തോഷമുണ്ട്. ആത്മീയ സന്തോഷം വ്യക്തിയുടെ വിശ്വസത്തിന്‍റെ മേന്മയുടെ ഉരകല്ലാണ്. സന്തോഷമില്ലാത്തവന്‍ യഥാര്‍ത്ഥ വിശ്വാസിയല്ല.  വിശ്വാസത്തിന്‍റെയും പ്രത്യാശയയുടെയും നാളുകള്‍ക്കായി അബ്രാഹം കാത്തിരുന്നു. അതുപോലെ നാമും ക്രിസ്തുവിന്‍റെ നാളുകള്‍ക്കായി കാത്തിരിക്കുന്നവരാണ്. അത് കൃപാവരത്തിന്‍റെ സന്തോഷമായിരിക്കും.  

 








All the contents on this site are copyrighted ©.