2015-03-25 19:19:00

ഡീഞ്ഞേ വിമാനാപടത്തില്‍ പാപ്പാ ഫ്രാന്‍സിസിന്‍റെ ദുഃഖം


ഫ്രാന്‍സിലെ ഡീഞ്ഞേയിലുണ്ടായ വിമാനാപകടത്തില്‍ പാപ്പാ ഫ്രാന്‍സിസ് അതീവദുഃഖം രേഖപ്പെടുത്തി. മാര്‍ച്ച് 24-ാം തിയതി ചൊവ്വാഴ്ച രാവിലെ സ്പെയിനിലെ ബാര്‍സലോണായില്‍നിന്നും ഫ്രാന്‍സിലെ ഡസ്സല്‍ഡോര്‍ഫിലേയ്ക്ക് 150 യാത്രികരുമായി പറന്നുയര്‍ന്ന GermanWings വിമാനമാണ് ഡീഞ്ഞെ - ഫ്രാന്‍സിന്‍റെ ആല്‍പൈന്‍ പ്രവിശ്യയില്‍ വീണു തകര്‍ന്നത്.

18 കുട്ടുകള്‍ ഉള്‍പ്പെടെ 150 യാത്രികരും ആല്‍പ്സിന്‍റെ ഹിമസാനുക്കളില്‍പ്പെട്ട് ഒടുങ്ങിയതായി ഫ്രാഞ്ച് പോലിസ് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. മരണമടഞ്ഞവരുടെ ആത്മശാന്തിക്കായി പ്രാര്‍ത്ഥിച്ച പാപ്പാ, കുടുംബാംഗങ്ങളെയും ബന്ധുമിത്രാദികളെയും അനുശോചനം അറിയിക്കുകയും പ്രാര്‍ത്ഥന നേരുകയും ചെയ്തു.

അപടകത്തെക്കുറിച്ച് അറിഞ്ഞ ഉടനെ വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടേറി, കര്‍ദ്ദിനാള്‍ പിയെത്രോ പരോളിന്‍ പാപ്പായുടെ സന്ദേശം ഫ്രാന്‍സിലെ ഡീഞ്ഞെ രൂപതാദ്ധ്യക്ഷന്‍, ബിഷപ്പോ ഷോണ്‍ ഫിലിപ്പെ നോള്‍ട്ട് വഴിയാണ് അപകടത്തില്‍പ്പെട്ടവരുടെ കുടുംബാംഗങ്ങളെ അറിയിച്ചത്. 








All the contents on this site are copyrighted ©.