2015-03-25 17:14:00

സല്‍ഭരണം ദിനന്തോറും വേണമെന്ന് കര്‍ദ്ദിനാള്‍ ബസീലിയോസ് മാര്‍ ക്ലീമിസ്


സര്‍ക്കാരിന്‍റെ സല്‍ഭരണം ക്രിസ്തുമസ്നാളില്‍ മാത്രംപോരാ, എല്ലാദിവസവും വേണ്ടതാണെന്ന്, ദേശീയ മെത്രാന്‍ സമിതിയുടെ പ്രസിഡന്‍റ്, കര്‍ദ്ദിനാള്‍ ബസീലിയോസ് മാര്‍ ക്ലീമിസ് പ്രസ്താവിച്ചു.

തല്പരകക്ഷികളുടെ ക്രൈസ്തവര്‍ക്കെതിരായ അതിക്രമങ്ങളെ നിസംഗതയോടെ നോക്കിനില്ക്കുന്ന മോഡി സര്‍ക്കാരിന്‍റെ നിലപാടിനെ വിമര്‍ശിച്ചുകൊണ്ട് മാര്‍ച്ച് 24-ാം തിയതി ചൊവ്വാഴ്ച ഡല്‍ഹിയില്‍ ഇറക്കിയ പ്രസ്താവിനയിലാണ് കര്‍ദ്ദിനാള്‍ ക്ലീമിസ്‍ ഇങ്ങനെ പരാമര്‍ശിച്ചത്. ക്രിസ്തുമസ്ദിനം പ്രവൃത്തി ദിനമായി പ്രഖ്യാപിക്കുകയും, അത് നല്ല ഭരണത്തിന്‍റെ ദിവസമാണെന്ന് പ്രസ്താവിക്കുകയും ചെയ്ത പ്രധാനമന്ത്രി മോദി, നല്ലഭരണം എല്ലാദിവസവും വേണ്ടതാണെന്ന് മനസ്സിലാക്കാത്തത് എന്തുകൊണ്ടാണെന്നും കര്‍ദ്ദിനാള്‍ ക്ലീമിസ് പ്രസ്താവനയില്‍ ആരായുന്നുണ്ട്. 

ഭാരതത്തിലെ ന്യൂപക്ഷങ്ങള്‍ക്ക് പ്രധാനമന്ത്രി ഈയിടെ നല്കിയ സുരക്ഷയുടെയും സംരക്ഷണത്തിന്‍റെയും ഉറപ്പ് കാറ്റില്‍പ്പറത്തിക്കൊണ്ട് ക്രൈസ്തവ പീഡനങ്ങള്‍ രാഷ്ട്രത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ തുടരുകയാണെന്ന് കര്‍ദ്ദിനാള്‍ ക്രീമിസ് പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി. 








All the contents on this site are copyrighted ©.