2015-03-20 09:40:00

സഹിഷ്ണുതയ്ക്കുംമേലെ വളരേണ്ട പരസ്പരധാരണ


മതങ്ങള്‍ തമ്മില്‍ സഹിഷ്ണുതയ്ക്കുംമേലുള്ള പരസ്പരധാരണ വളര്‍ത്തണമെന്ന്, മതാന്തര സംവാദങ്ങള്‍ക്കായുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലിന്‍റെ പ്രസിഡന്‍റ് കര്‍ദ്ദിനാള്‍ ഷോണ്‍ ലൂയി തുറാന്‍ പ്രസ്താവിച്ചു. പശ്ചിമാഫ്രിക്കാന്‍ രാജ്യമായ ഐവറി കോസ്റ്റിലേയ്ക്കുള്ള അഞ്ചു ദിവസത്തെ ഔദ്യോഗി സന്ദര്‍ശനം പൂര്‍ത്തിയാക്കിക്കൊണ്ട്, തലസ്ഥാന നഗരമായ അബിജാനില്‍ മാര്‍ച്ച് 17-ാം തിയതി ചൊവ്വാഴ്ച നടത്തിയ പ്രസ്താവനയില്‍, മതങ്ങള്‍ സഹിഷ്ണുത പുലര്‍ത്തി ജീവിക്കുക മാത്രമല്ല, ക്രിയാത്മകമായ പരസ്പര ധാരണയുടെയും  സ്നേഹത്തിന്‍റെയും വഴികളിലേയ്ക്ക് തിരിയണമെന്നും  കര്‍ദ്ദിനാള്‍ തുറാന്‍ ഉദ്ബോധിപ്പിച്ചത്.

മതത്തെയും അതിന്‍റെ മൂല്യങ്ങളെയും അവഗണിച്ച് ജീവിക്കുന്നത് സമൂഹത്തില്‍ അരാജകത്വം വളര്‍ത്തുമെന്നും, പിന്നെ അത് ജീവിതത്തെ ‘തേവിടിശ്ശിയാട്ട’മാക്കുമെന്നും (traviata) കര്‍ദ്ദിനാള്‍ തുറാന്‍ ചൂണ്ടിക്കാട്ടി.

ഇസ്ലാമില്‍ സംഭവിച്ചിരിക്കുന്ന അപഭ്രംശം ഈ അരാജകത്വമാണെന്നും, അതാണ് ഇന്ന് ലോകത്തെ അസമാധാനത്തില്‍ ആഴ്ത്തുന്നതെന്നും, കൂട്ടക്കുരിതിക്കും മറ്റ് അധിക്രമങ്ങള്‍ക്കും വഴിതെളിച്ചിരിക്കുന്നതെന്നും വത്തിക്കാന്‍റെ പ്രതിനിധി, കര്‍ദ്ദിനാള്‍ തുറാന്‍ തുറന്നു പ്രസ്താവിക്കുകയുണ്ടായി. മതങ്ങള്‍ തമ്മിലുള്ള സംവാദത്തിലൂടെ ഇനിയും കണ്ടെത്തേണ്ട നന്മയുടെ വിത്താണ് ലോകത്ത് ഐക്യത്തിന്‍റെയും സമാധാനത്തിന്‍റെ പൊന്‍നാമ്പു വിരിയിക്കേണ്ടതെന്നും കര്‍ദ്ദിനാള്‍ തുറാന്‍ പ്രസ്താവിച്ചു.

മാര്‍ച്ച് 13-മുതല്‍ 17-വരെയായിരുന്നു കര്‍ദ്ദിനാള്‍ തുറാന്‍റെ 5 ദിവസം നീണ്ടുനിന്ന ഔദ്യോഗിക സന്ദര്‍ശനം.

 








All the contents on this site are copyrighted ©.