2015-03-18 17:34:00

വിനാശങ്ങള്‍ വീഴ്ത്തുന്ന കാര്‍ഷിക മേഖല


വിനാശങ്ങളുടെ പ്രത്യാഘാതങ്ങള്‍ കൂടുതല്‍ അനുഭവിക്കുന്നത് കാര്‍ഷിക മേഖലയാണെന്ന്, ഐക്യരാഷ്ട്ര സഭയുടെ ഭക്ഷൃ-കാര്‍ഷിക സംഘടനയുടെ ഡിയറക്ടര്‍ ജനറല്‍, ഗ്രാസിയാനോ ഡിസില്‍വ പ്രസ്താവിച്ചു.  17-ാം തിയതി ചൊവ്വാഴ്ച ഫാവോയുടെ റോമിലെ ആസ്ഥാനത്ത്  ച്ച Disaster Risk Reduction ‘കെടുതികളുടെ സ്വാധീനം കുറയ്ക്കുന്നതു സംബന്ധിച്ച ആഗോള സമ്മേളനത്തിലാണ് ഗ്രാസിയാനോ ഇങ്ങനെ പ്രസ്താവിച്ചത്.

ഇന്ന് ലോകത്തുണ്ടാകുന്ന വരള്‍ച്ച, വെള്ളപ്പൊക്കം, കൊടുങ്കാറ്റ്, സുനാമി എന്നിവ വരുത്തിവയ്ക്കുന്ന നാശനഷ്ടങ്ങള്‍ കണക്കിലെടുക്കുമ്പോള്‍ വിപരീതാത്മകമായ പ്രത്യാഘാതങ്ങള്‍ അനുഭവിക്കുന്നത് കാര്‍ഷിക മേഖലയാണെന്ന് സ്ഥിതിവിവരക്കണക്കുകളുടെ വെളിച്ചത്തില്‍ ഗ്രാസ്സിയാനോ വ്യക്തമാക്കി. അതില്‍ത്തന്നെ ഗ്രാമീണ മേഖലയിലുള്ള പാവങ്ങളായ കര്‍ഷകരാണ് കെടുതികളില്‍ ഏറ്റവും അധികം ഏറ്റെടുക്കേണ്ടി വരുന്നതെന്നും ഗ്രാസ്സിയാനോ വ്യക്തമാക്കി.  

അതില്‍ ഏഷ്യയും ആഫ്രിക്കയുമാണ് പിന്നെയും നാശനഷ്ടങ്ങള്‍ക്ക് ഇരയാകുന്നതെന്നും ഗ്രാസ്സിയാനോ ചൂണ്ടിക്കാട്ടി.

 

കാര്‍ഷിക മേഖലയിലുണ്ടാകുന്ന വിനാശങ്ങള്‍ ഭക്ഷൃോല്പന്നങ്ങളെ മാത്രമല്ല, സമൂഹത്തിന്‍റെ ജൈവസംവിധാനങ്ങളെ മൊത്തമായും ബാധിക്കുമെന്നും, അതിനാല്‍ വിനാശങ്ങളെ നേരിടുവാനും, അതുമായി ബന്ധപ്പെട്ട കെടുതികളുടെ പ്രത്യാഘാതങ്ങള്‍ കുറയ്ക്കുവാനുമുള്ള സാങ്കേതിക സംവിധാനങ്ങള്‍ രാഷ്ട്രങ്ങള്‍ സജ്ജീകരിക്കേണ്ടതുണ്ടെന്ന് ഗ്രാസിയാനോ സമ്മേളനത്തെ ചൂണ്ടിക്കാട്ടി.

 

കെടുതികളുടെ പ്രത്യാഘാതങ്ങള്‍ കുറയ്ക്കുവാന്‍ രാഷ്ട്രങ്ങള്‍ മുടക്കുന്ന പണം, ഫലത്തില്‍ ലാഭമായിരിക്കുമെന്ന് ഫോവോയുടെ പഠനങ്ങള്‍ തെളിയിക്കുന്നുണ്ടെന്നും പ്രഭാഷണത്തില്‍ കൂട്ടിച്ചേര്‍ത്തു. 








All the contents on this site are copyrighted ©.