2015-02-18 17:55:00

ഓസ്ട്രേലിയയ്ക്ക് വത്തിക്കാന്‍റെ പുതിയ സ്ഥാനപതി


ഫിലിപ്പീന്‍സ് സ്വാദേശിയായ ആര്‍ച്ചുബിഷപ്പ് അഡോള്‍ഫോ ടിറ്റോ ഇലാനയെയാണ് ഫെബ്രുവരി 17-ാം തിയതി ചൊവ്വാഴ്ച പാപ്പാ ഫ്രാന്‍സിസ് ഓസ്ട്രേലിയായിലെ വത്തിക്കാന്‍റെ സ്ഥാനപതിയായി നിയോഗിച്ചത്.  ഓസ്ട്രേലിയായിലെ മുന്‍സ്ഥാനപതി, ആര്‍ച്ചുബിഷപ്പ് പോള്‍ ഗ്യാലഹര്‍ വത്തിക്കാന്‍ സംസ്ഥാനത്തിന്‍റെ വിദേശകാര്യങ്ങള്‍ക്കായുള്ള സെക്രട്ടറിയായി നിയമിതനായതിനെ തുടര്‍ന്നാണ് ആര്‍ച്ചുബിഷപ്പ് ഇലാനാ തല്‍സ്ഥാനത്തേയ്ക്ക് നിയമിതനായത്.

പാപ്പാ ന്യൂഗ്വീനിയാ, പാക്കിസ്ഥാന്‍, ആഫ്രിക്കന്‍ കോംഗോ എന്നിവിടങ്ങളില്‍ പരിശുദ്ധ സിംഹാസനത്തിന്‍റെ സ്ഥാനപതിയായി സേവനം ചെയ്തിട്ടുള്ള പരിചയ സമ്പത്തുമായിട്ടാണ് ആര്‍ച്ചുബിഷപ്പ് ഇലാനാ 40 ശതമാനം കത്തോലിക്കരുള്ള ഓസ്ട്രേലിയയുടെ Apostolic Nuncio-യായി സ്ഥാനം എടുക്കുന്നത്.  

1948-ല്‍ ഫിലിപ്പീന്‍സിലെ നാഗാ നഗരത്തില്‍ ജനിച്ചു.

1972-ല്‍ പൗരോഹിത്യം സ്വീകരിച്ചു.

റോമിലെ ലാറ്ററന്‍ യൂണിവേഴ്സിറ്റിയില്‍നിന്നും സിവില്‍-കാനോന്‍ നിയമങ്ങളില്‍ ഡോക്ടര്‍ ബിരുദം കരസ്ഥമാക്കി.

വത്തിക്കാന്‍റെ ഡിപ്ലോമാറ്റിക്ക് സര്‍വീസില്‍ ഖാനാ, ശ്രീലങ്ക, ലെബനോണ്‍ എന്നിവിടങ്ങളില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്.

2002-ല്‍ വിശുദ്ധനായ ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പാ മെത്രാന്‍പദവിയിലേയ്ക്ക് ഉയര്‍ത്തി.

തുടര്‍ന്ന് പാപാ ന്യൂഗ്വീനിയാ, പാക്കിസ്ഥാന്‍, ഖാനാ എന്നീ രാജ്യങ്ങളില്‍ വത്തിക്കാന്‍റെ സ്ഥാനപതിയായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്.








All the contents on this site are copyrighted ©.