2015-02-12 17:24:00

മെഡിറ്ററേനിയനില്‍ അഭയാര്‍ത്ഥി ദുരന്തം


ഇറ്റലിയുടെ തെക്കു-പടിഞ്ഞാറ് മെഡിറ്ററേനിയന്‍ തീരത്തുണ്ടായ അഭയാര്‍ത്ഥി ദുരന്തത്തില്‍ മരണമടഞ്ഞവരുടെ എണ്ണം 360-ആയി വര്‍ദ്ധിച്ചു. ആഫ്രിക്കന്‍ തീരങ്ങളില്‍നിന്നും മെഡിറ്ററേനിയന്‍ കടല്‍ കടന്ന് ഇറ്റലിയിലേയ്ക്ക് അനധികൃമായി കുടിയേറാന്‍ ശ്രമിച്ചവരുടെ കപ്പലാണ് കടല്‍ക്ഷോഭത്തില്‍പ്പെട്ട്   ഫെബ്രുവരി 9-ാം തിയതി തിങ്കളാഴ്ച ദുരന്തമുണ്ടായത്.

പ്രതികൂലമായ കാലാവസ്ഥയിലും ഇറ്റലിയുടെ തീരസേന സാഹസികമായി കുറെപ്പെരെ രക്ഷപ്പെടുത്തിയെങ്കിലും, പിന്നീട് പലരും തണുത്തു വിറച്ച് hypothermia-മൂലം മരണത്തിന് കീഴ്പ്പെട്ടുവെന്ന് മെഡിറ്ററേനിയന്‍ തീരത്തുള്ള ഇറ്റലിയുടെ അഭയാര്‍ത്ഥി കേന്ദ്രമായ ലാമ്പെദൂസാ ദ്വീപിന്‍റെ അധികൃതര്‍ വത്തിക്കാന്‍ റേഡിയോയെ അറിയിച്ചു. 

ഇറ്റലിയ്ക്കും അതുപോലെ മറ്റ് യൂറോപ്യന്‍ യൂണിയന്‍ രാഷ്ട്രങ്ങള്‍ക്കും താങ്ങാവുന്നതിലേറെ അഭയാര്‍ത്ഥികളാണ് മദ്ധ്യപൂര്‍വ്വദേശത്തെ കലാപത്തില്‍നിന്നും, ആഫ്രിക്കന്‍ രാജ്യങ്ങളിലെ അതിക്രമങ്ങളില്‍നിന്നും രക്ഷപെടാന്‍ ശ്രമിക്കുന്നത്. എന്നാല്‍ നൂറുകണക്കിന് അഭയാര്‍ത്ഥികളുടെ രക്ഷപെടാനുള്ള പ്രത്യാശ, വിപ്രവാസ യാത്രയില്‍ കെട്ടടങ്ങുകയാണെന്നും, പാപ്പാ ഫ്രാന്‍സിസിന്‍റെ വാക്കുകളില്‍ ‘മെഡിറ്ററേനിയന്‍ വിപ്രവാസികളുടെ വന്‍സ്മശാനമായി മാറുകയാണെന്നും,’ റോമിലെ ഈശോസഭയുടെ അഭയാര്‍ത്ഥി കേന്ദ്രത്തിന്‍റെ ഡയറക്ടര്‍, കമീലോ റിപമോന്തി ഖേദപൂര്‍വ്വം പ്രസ്താവിച്ചു. 








All the contents on this site are copyrighted ©.