2015-01-29 18:47:00

ഇസ്രായേല്‍ പലസ്തീന്‍ അനുരജ്ഞനത്തിന് ആയുധരഹിതമായി ഇടപെടണം


മദ്ധ്യപൂര്‍വ്വദേശത്തെ കലാപങ്ങള്‍ സമാധാനപരമായി പരിഹരിക്കാന്‍  പ്രസിഡന്‍റ് ബറാക്ക് ഒബാമാ ഇടപെടണമെന്ന്, അമേരിക്കയിലെ മതനേതാക്കള്‍ സംയുക്തമായി അഭ്യര്‍ത്ഥിച്ചു. ജനുവരി 26-ന് പ്രസിഡിന്‍റ് ബറാക്ക് ഒബാമയ്ക്ക് അയച്ച സംയുക്ത നിവേദനത്തിലൂടെയാണ് അമേരിക്കയിലെ ക്രൈസ്തവ-യഹൂദ-മുസ്ലീം മതസമൂഹങ്ങളുടെ തലവന്മാര്‍ മദ്ധ്യപൂര്‍വ്വദേശത്തെ, വിശിഷ്യ ഇസ്രായേല്‍-പലസ്തീന്‍ രാഷ്ട്രങ്ങളുടെ സമാധാനപൂര്‍ണ്ണമായ സ്വാതന്ത്ര്യത്തിനായി ആയുധരഹിതമായി ഇടപെടണമെന്ന്  രേഖാപരമായി അഭ്യര്‍ത്ഥിച്ചത്.

ഇരുപക്ഷങ്ങളുടെയും സ്വതന്ത്രമായ നിലനില്പിനും സമാധാനപൂര്‍ണ്ണമായ അസ്തിത്വത്തിനും ഉതകുന്ന പ്രായോഗിക തീരുമാനത്തിലേയ്ക്ക് നീങ്ങുവാന്‍, ഇരുപക്ഷവുമായുള്ള അടിയന്തിര അമേരിക്ക ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്കണമെന്നും, അതിനുവേണ്ട എല്ലാ സഹായസഹകരണങ്ങളും അമേരിക്കയിലെ മതസമൂഹങ്ങള്‍ വാഗ്ദാനംചെയ്യുന്നതായി മതനേതാക്കളുടെ സംയുക്തപ്രസ്താവന അമേരിക്കന്‍ പ്രസിഡന്‍റിനോട് അഭ്യര്‍ത്ഥിച്ചു.

+ സൈനിക ഇടപെടല്‍ ഇല്ലാതെ,

+ ഇരുപക്ഷങ്ങളുടെയും പരസ്പര അംഗീകാരത്തോടെ,

+ അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി, ജോണ്‍ ഫോബ്സ് കെരിയുടെ ഇടപെടലിലൂടെ

എന്നിങ്ങനെ മൂന്നു പ്രായോഗിക കാര്യങ്ങളും അഭ്യര്‍ത്ഥനയില്‍ മതനേതാക്കള്‍ അടിവരയിട്ടു പ്രസ്താവിച്ചിട്ടുണ്ട്.








All the contents on this site are copyrighted ©.