2015-01-22 19:54:00

സുരക്ഷാ സേവനത്തിന് പാപ്പാ നന്ദിയര്‍പ്പിച്ചു


ചുറ്റും പ്രതിസന്ധികളുടെ കരിനിഴല്‍ വീഴുമ്പോഴും ദൈവത്തില്‍ പ്രത്യാശവച്ച് സേവനംചെയ്യണമെന്ന് പാപ്പാ ഫ്രാന്‍സിസ് ഉദ്ബോധിപ്പിച്ചു.

വത്തിക്കാന്‍ സംസ്ഥാനത്തിന്‍റെയും അവിടെയെത്തുന്ന തീര്‍ത്ഥാടകരുടെയും സുരക്ഷയ്ക്കായി ഇറ്റാലിയന്‍ സര്‍ക്കാര്‍ നിയോഗിച്ചിട്ടുള്ള പോലീസ് സംഘവുമായി നടത്തിയ പുതുവര്‍ഷ കൂടിക്കാഴ്ചയിലാണ് പാപ്പാ ഇങ്ങനെ ആഹ്വാനംചെയ്തത്.

ലോകത്തിന്‍റെ നാനാഭാഗത്തുനിന്നും നിത്യനഗരത്തില്‍ എത്തുന്ന സന്ദര്‍ശകര്‍ക്കും തീര്‍ത്ഥാടകര്‍ക്കും, വത്തിക്കാന്‍ സംസ്ഥനത്തിനു തന്നെയും ഇറ്റാലിയന്‍ പൊലീസ് നല്കുന്ന സുരക്ഷാ ശുശ്രൂഷയ്ക്ക് നന്ദിപറഞ്ഞ പാപ്പാ, സേനയില്‍നിന്നും കഴിഞ്ഞ വര്‍ഷം മരണമടഞ്ഞ അലെസാന്ത്രോയെ പ്രത്യേകം അനുസ്മരിച്ചു, പരേതന്‍റെ കുടുംബത്തിനും, സംഘത്തിലെ എല്ലാവര്‍ക്കും പ്രാര്‍ത്ഥനയോടെ നന്ദിയര്‍പ്പിക്കുകയും ചെയ്തു.

നമ്മുടെ പ്രത്യാശ ക്രിസ്തുവിലാണെങ്കില്‍ ദുഃഖമോ, പീഢനമോ, രോഗമോ, കഷ്ടതയോ, ദാരിദ്ര്യമോ, യുദ്ധമോ ഒന്നും നമ്മെ വലയ്ക്കുകയില്ല, എന്ന പൗലോസ് അപ്പസ്തോലന്‍റെ പ്രത്യായുടെ വാക്കുകള്‍ ഉദ്ധരിച്ചുകൊണ്ടാണ് പാപ്പാ ഹ്രസ്വപ്രഭാഷണം ഉപസംഹരിച്ചത് (റോമ. 8, 35-37).

 








All the contents on this site are copyrighted ©.