2015-01-22 18:51:00

ജീവനുവേണ്ടിയൊരു പദയാത്ര എവിടെയും ജീവന്‍ സംരക്ഷിക്കപ്പെടാന്‍


ജീവന്‍ സംരക്ഷിക്കാന്‍ ഒരുമിച്ചു മുന്നേറണമെന്ന് പാപ്പാ ഫ്രാന്‍സിസിന്‍റെ ട്വിറ്റര്‍ സന്ദേശം ആഹ്വാനംചെയ്തു. ജനുവരി 22-ാം തിയതി വ്യാഴാഴ്ച ലോകത്തിന്‍റെ വിവിധ വന്‍ നഗരങ്ങളില്‍ അരങ്ങേറിയ ജീവനുവേണ്ടിയുള്ള പദയാത്രയെ പിന്‍തുണച്ചുകൊണ്ട്, ജീവന്‍ ദൈവികദാനമാണെന്നും, അത് ഭൂമുഖത്ത് സംരക്ഷിക്കുവാന്‍ ഒരുമിച്ച് മുന്നേറണം, എന്നുള്ള പ്രചോദനത്തിന്‍റെയും പിന്‍തുണയുടെയും സന്ദേശമാണ് #March for Life പാപ്പാ ട്വിറ്ററിലൂടെ പങ്കുവച്ചത്.

Every Life is a Gift. #march for life

വാഷ്ങ്ടണ്‍, കലിഫോര്‍ണിയ, പാരീസ്, വാര്‍സോ, ബുച്ചാരെസ്റ്റ് എന്നിങ്ങനെയുള്ള വന്‍ നഗരങ്ങളില്‍ ജനുവരി 22-ാം തിയിത വ്യാഴാഴ്ച രാവിലെയും, ലോകത്തിന്‍റെ ഇതര ഭാഗങ്ങളില്‍ സൗകര്യാര്‍ത്ഥം മറ്റു ദിനങ്ങളിലും ‘ജീവനുവേണ്ടിയുള്ള മാര്‍ച്ച്’ March for Life അരങ്ങേറുമ്പോള്‍, ആഗോളതലത്തില്‍ ജീവനുവേണ്ടി ഉയരുന്ന മുറവിളിയും പരിശ്രമങ്ങളും വലുതാണെന്ന വസ്തുത ശ്രദ്ധേയമാണ്. 

വാഷ്ങ്ടണ്‍, പാരീസ് മാര്‍ച്ചുകളില്‍ പങ്കെടുക്കുന്നവരുടെ എണ്ണം ഇക്കുറി 50,000-വരെ ഉയര്‍ന്നത് കണക്കിലെടുക്കുമ്പോള്‍,  ഭ്രൂണഹത്യയും കാരുണ്യവധവും ലോകത്തെ ചില രാഷ്ട്രങ്ങള്‍ നിയമപരമായി നടപ്പാക്കുന്ന അത്യാധുനികതയുടെ നടുവിലും ജീവന്‍റെ മൂല്യം ലോകത്ത് അദരിക്കുന്നവര്‍ അധികമുണ്ടെന്ന് വ്യക്തമാക്കുന്നു.

1975-ല്‍ ഫ്രഞ്ച് സര്‍ക്കാര്‍ ഭ്രൂണഹത്യ നിയമാനുസൃതമാക്കിയതില്‍ പിന്നെയാണ് March for Life പ്രസ്ഥാനം ഉടലെടുക്കുന്നത്. അതില്‍ പങ്കെടുക്കുന്നവരുടെ എണ്ണം പ്രതിവര്‍ഷം വര്‍ദ്ധിച്ച് ഇക്കുറി അത് അന്‍പതിനായിരത്തിലും അധികമായിരുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ വെളിപ്പെടുത്തുന്നു.  

 








All the contents on this site are copyrighted ©.