2015-01-21 17:13:00

വിശുദ്ധ ആഗ്നസിന്‍റെ തിരുനാളില്‍ പാപ്പായ്ക്ക് ആടുകള്‍ സമ്മാനിച്ചു


വിശുദ്ധ ആഗ്നസ്സിന്‍റെ തിരുനാളില്‍ പാപ്പായ്ക്ക് ആടുകളെ സമ്മാനിച്ചു. ജനുവരി 21-ാം തിയതി ബുധനാഴ്ച സഭ ആചരിച്ച രക്തസാക്ഷിണിയായ വിശുദ്ധ ആഗ്നസ്സിന്‍റെ തിരുനാളില്‍ വെളുത്ത ആടുകളെ പാപ്പായ്ക്ക് സമ്മാനിക്കുന്ന പതിവ് ഇക്കറിയും വത്തിക്കാനില്‍ അനുഷ്ഠിക്കപ്പെട്ടു. റോമിലെ നെമെന്താനാ വീഥിയിലുള്ള വിശുദ്ധ ആഗ്നസിന്‍റെ പുരാതന ബസിലിക്കയില്‍ അര്‍പ്പിക്കപ്പെട്ട ദിവ്യബലിമദ്ധ്യേ ആശീര്‍വ്വദിച്ച ആടുകളെയാണ് പാരമ്പര്യമനുസരിച്ച് ലാറ്ററന്‍ ബസിലിക്കയുടെ ശുശ്രൂഷകരായ സന്ന്യാസികള്‍ Canons Regular of the Later വത്തിക്കാനിലെ പേപ്പല്‍ വസതി സാന്താ മാര്‍ത്തയിലെത്തി ബുനാഴ്ച രാവിലെ പാപ്പായ്ക്ക് സമ്മാനിച്ചത്.

ഔദ്യോഗിക കര്‍മ്മങ്ങളില്‍ മെത്രാന്മാര്‍ അണിയുന്ന പാലിയം ഉത്തരീയം നെയ്തുണ്ടാക്കുന്നതിനുവേണ്ട രോമം കത്രിച്ചെടുക്കുന്നതിനുള്ള ആടുകളെ പതിവായി വളര്‍ത്തുന്നത്, റോമില്‍ പാനിസ്പേര്‍ണ്ണാ എന്ന സ്ഥലത്തുള്ള വിശുദ്ധ ലോറന്‍സിന്‍റെ നാമത്തിലുള്ള റോമന്‍ കോണ്‍വെന്‍റിലെ സന്ന്യാസിനിമാരാണ്. വെളുത്ത കുഞ്ഞാടിന്‍റെ രോമംകൊണ്ട് നിര്‍മ്മിച്ചതും, പട്ടുനൂലില്‍ 6 കറുത്ത കുരിശുകള്‍  നെയ്തു ചേര്‍ക്കപ്പെട്ടതുമായ വലിയ ഉത്തരീയമാണ് പാലിയം Palliumനവാഭിഷിക്തരായ മെത്രാപ്പോലീത്താമാര്‍ക്ക് വിശുദ്ധ പത്രോസ് പൗലോസ് ശ്ലീഹന്മാരുടെ തിരുനാളിള്‍ വത്തിക്കാനില്‍വച്ച് പാപ്പാ ഔദ്യോഗികമായി ഇവ അണിയിച്ചു നല്കുന്നു. പാപ്പായുടെ സഭാ ശുശ്രൂഷാധികാരത്തില്‍ മെത്രാപ്പോലീത്താമാര്‍ക്കുള്ള സവിശേഷമായ പങ്കിനെ സൂചപിപ്പിക്കുന്നതാണ് പാലിയം ഉത്തരീയം.

ക്രിസ്തുവര്‍ഷം 305-ല്‍ റോമില്‍ രക്തസാക്ഷിത്വം വരിച്ച വിശുദ്ധ ആഗ്നസിന്‍റെ  ജീവിതവിശുദ്ധിയും നൈര്‍മ്മല്യവും വെളുത്തകുഞ്ഞിടില്‍ ചിത്രപ്പെടുത്തുന്ന പാരമ്പര്യത്തിനും നൂണ്ടാണ്ടുകളുടെ പഴക്കമുണ്ട്. ആഞ്ഞൂസ് Agnus എന്ന ലത്തീന്‍ വാക്കിന്‍റെ ആര്‍ത്ഥം ആട് എന്നാണ്.

 

 








All the contents on this site are copyrighted ©.