2015-01-21 16:29:00

നൈജറില്‍ നടമാടുന്ന അന്യായാമായ അധിക്രമങ്ങള്‍


നൈജറില്‍ നടമാടുന്ന അധിക്രമങ്ങള്‍ അന്യായമെന്ന്, വിശ്വാസകാര്യങ്ങള്‍ക്കായുള്ള വത്തിക്കാന്‍ സംഘത്തിന്‍റെ സെക്രട്ടറി, ആര്‍ച്ചുബിഷപ്പ് സാവിയോ ഹോണ്‍ തായ്-ഫായ് പ്രസ്താവിച്ചു. 

പശ്ചിമാഫ്രിക്കന്‍ രാജ്യമായ നൈജറില്‍ ബോക്കോ ഹാരാം തീവ്രവാദികള്‍ ക്രൈസ്തവ ദേവാലയങ്ങള്‍ക്കും സ്ഥാപനങ്ങള്‍ക്കും നേരെ അഴിച്ചുവിടുന്ന അധിക്രമങ്ങള്‍ അറിഞ്ഞ്  ജനുവരി 21-ന് സ്ഥലത്തെ മെത്രാപ്പോലീത്തയ്ക്ക് അയച്ച സന്ദേശത്തിലാണ്, സംഘത്തിന്‍റെ പ്രീഫെക്ട് കര്‍ദ്ദിനാള്‍ ഫിലോണിയുടെ അഭാവത്തില്‍, ആര്‍ച്ചുബിഷപ്പ് സാവിയോ  വത്തിക്കാനില്‍നിന്നും  നൈജറിലെ സഭയെ ദുഃഖവും സഹതാപവും അറിയിച്ചത്. കത്തോലിക്കാ സ്ഥാപനങ്ങള്‍ക്കും നിര്‍ദോഷികളായ ക്രൈസ്തവര്‍ക്കുമെത്രിരെ അഴിച്ചുവിടുന്ന കൊള്ളയും തീവയ്പ്പും കൊലപാതകങ്ങളും മൃഗീയമാണെന്ന് സന്ദേശത്തിലൂടെ അപലപിച്ച ആര്‍ച്ചുബിഷപ്പ് സാവിയോ, വിശ്വാസപ്രചാരണ സംഘത്തിന്‍റെ പേരില്‍ പ്രാര്‍ത്ഥനനിറഞ്ഞ സഹാനുഭാവം സന്ദേശത്തിലൂടെ നൈജറിലെ ജനങ്ങളെ അറിയിച്ചു.

അടിസ്ഥാന മതസ്വാതന്ത്ര്യത്തിന്‍റെയും, മൗലികമായ മനുഷ്യാവകാശത്തിന്‍റെയും ലംഘനമാണ് ദൈവനാമത്തില്‍ മുസ്ലിം തീവ്രവാദികള്‍ അഴിച്ചുവിടുന്നതെന്ന് വത്തിക്കാന്‍റെ പ്രതിനിധി സന്ദേശത്തില്‍ കുറ്റപ്പെടുത്തി. 








All the contents on this site are copyrighted ©.