2015-01-21 17:58:00

കൊടുങ്കാറ്റനെ വെല്ലുന്ന വിശ്വാസമെന്ന് കര്‍ദ്ദിനാള്‍ പരോളിന്‍


ഏഷ്യന്‍ ജനതയുടെ വിശ്വാസ ലാളിത്യമാണ് പാപ്പാ ഫ്രാന്‍സിസ് നടത്തിയ ശ്രീലങ്ക-ഫിലീപ്പീന്‍സ് അപ്പസ്തോലിക പര്യടനം വെളിപ്പെടുത്തിയതെന്ന് വത്തിക്കാന്‍  സ്റ്റേറ്റ് സെക്രട്ടറി, കര്‍ദ്ദിനാള്‍ പിയെത്രോ പരോളിന്‍ വെളിപ്പെടുത്തി. പാപ്പാ ഫ്രാന്‍സിസിനോടൊപ്പം 8 ദിവസം നീണ്ട അപ്പസ്തോലിക യാത്രയില്‍ കൂടെയുണ്ടായിരുന്ന കര്‍ദ്ദിനാള്‍ പരോളിന്‍ ജനുവരി 20-ാം ചൊവ്വാഴ്ച റോമില്‍ മാധ്യമങ്ങള്‍ക്കു നല്കിയ അഭിമുഖത്തിലാണ് ഇങ്ങനെ സാക്ഷൃപ്പെടുത്തിയത്. ന്യൂനപക്ഷമായ കത്തോലിക്കരുള്ള ശ്രീലങ്കയില്‍ താന്‍ കണ്ടത് മതസൗഹാര്‍ദ്ദത്തിന്‍റെയും അനുരജ്ഞനത്തിന്‍റെയും നിറഞ്ഞ അന്തരീക്ഷവും പ്രസരിപ്പുമായിരുന്നെങ്കില്‍, ബഹുഭൂരിപക്ഷം കത്തോലിക്കരുള്ള ഫിലിപ്പീന്‍സില്‍ കൊടുങ്കാറ്റിനെ വെല്ലുന്ന വിശ്വാസവും അനുഭവവേദ്യമായെന്ന് കര്‍ദ്ദിനാള്‍ പരോളില്‍ പ്രസ്താവിച്ചു. 

ലെയിത്തിയിലെ പ്രതികൂലകാലവാസ്ഥയില്‍ അര്‍പ്പിക്കപ്പെട്ട ദിവ്യബലിയും, കൊടുങ്കാറ്റ് തങ്ങളുടെ പള്ളി നശിപ്പിച്ചാലും വിശ്വാസം നശിപ്പിക്കില്ലെ’ന്നു കണ്ട പ്ലക്കാര്‍ഡ് പാവപ്പെട്ട ജനങ്ങളുടെ കൈയ്യില്‍ താന്‍ കണ്ടത്, കര്‍ദ്ദിനാള്‍ വാര്‍ത്താസമ്മേളനത്തില്‍ എടുത്തുപറഞ്ഞു. തന്‍റെ 60-ാം പിറന്നാള്‍  പാപ്പായുടെ സാന്നിദ്ധ്യത്തിലും അവിടുത്തെ മഴയത്തും അനുസ്മരിച്ചതും ഹൃദ്യമായ അനുഭവമായും കര്‍ദ്ദിനാള്‍ പരോളില്‍ അഭിമുഖത്തില്‍  ഏഷ്യന്‍ ജനതയുടെ വിശ്വാസ ലാളിത്യമാണ് പാപ്പാ ഫ്രാന്‍സിസ് നടത്തിയ  ശ്രീലങ്ക-ഫിലീപ്പീന്‍സ് അപ്പസ്തോലിക പര്യടനം വെളിപ്പെടുത്തിയതെന്ന് വത്തിക്കാന്‍  സ്റ്റേറ്റ് സെക്രട്ടറി, കര്‍ദ്ദിനാള്‍ പിയെത്രോ പരോളിന്‍ വെളിപ്പെടുത്തി.

പാപ്പാ ഫ്രാന്‍സിസിനോടൊപ്പം 8 ദിവസം നീണ്ട അപ്പസ്തോലിക യാത്രയില്‍ കൂടെയുണ്ടായിരുന്ന കര്‍ദ്ദിനാള്‍ പരോളിന്‍ ജനുവരി 20-ാം ചൊവ്വാഴ്ച റോമില്‍ മാധ്യമങ്ങള്‍ക്കു നല്കിയ അഭിമുഖത്തിലാണ് ഇങ്ങനെ സാക്ഷൃപ്പെടുത്തിയത്. ന്യൂനപക്ഷമായ കത്തോലിക്കരുള്ള ശ്രീലങ്കയില്‍ താന്‍ കണ്ടത് മതസൗഹാര്‍ദ്ദത്തിന്‍റെയും അനുരജ്ഞനത്തിന്‍റെയും നിറഞ്ഞ അന്തരീക്ഷവും പ്രസരിപ്പുമായിരുന്നെങ്കില്‍, ബഹുഭൂരിപക്ഷം കത്തോലിക്കരുള്ള ഫിലിപ്പീന്‍സില്‍ കൊടുങ്കാറ്റിനെ വെല്ലുന്ന വിശ്വാസവും അനുഭവവേദ്യമായെന്ന് കര്‍ദ്ദിനാള്‍ പരോളില്‍ പ്രസ്താവിച്ചു.

ലെയിത്തിയിലെ പ്രതികൂലകാലവാസ്ഥയില്‍ അര്‍പ്പിക്കപ്പെട്ട ദിവ്യബലിയും, കൊടുങ്കാറ്റ് തങ്ങളുടെ പള്ളി നശിപ്പിച്ചാലും വിശ്വാസം നശിപ്പിക്കില്ലെ’ന്നു കണ്ട പ്ലക്കാര്‍ഡ് പാവപ്പെട്ട ജനങ്ങളുടെ കൈയ്യില്‍ താന്‍ കണ്ടത്, കര്‍ദ്ദിനാള്‍ വാര്‍ത്താസമ്മേളനത്തില്‍ എടുത്തുപറഞ്ഞു. തന്‍റെ 60-ാം പിറന്നാള്‍  പാപ്പായുടെ സാന്നിദ്ധ്യത്തിലും അവിടുത്തെ മഴയത്തും അനുസ്മരിച്ചതും ഹൃദ്യമായ അനുഭവമായും കര്‍ദ്ദിനാള്‍ പരോളില്‍ അഭിമുഖത്തില്‍ പങ്കുവച്ചു.

 








All the contents on this site are copyrighted ©.